

കാണാതായ പതിമൂന്നുകാരിയെ പൊലീസ് ഏറ്റുവാങ്ങി ; നാളെ മടങ്ങും
സ്വന്തം ലേഖകൻ
തിരുവനന്തപുരം; കഴക്കൂട്ടത്തുനിന്നു കാണാതായ പതിമൂന്നുകാരിയെ തിരികെ നാട്ടിലെത്തിക്കാന്‍ വിശാഖപട്ടണത്ത് എത്തിയ കഴക്കൂട്ടം പൊലീസ് കുട്ടിയുമായി നാളെ മടങ്ങും. നാളെ ഉച്ചയ്ക്കു മുൻപ് കുട്ടിയെ ഏറ്റുവാങ്ങി വിജയവാഡയിലെത്തും. നാളെ രാത്രി 10.25 നു വിജയവാഡയിൽ നിന്നും കേരള എക്സ്പ്രസിലാണ് കേരളത്തിലേക്കു തിരിക്കുക. ഞായറാഴ്ച രാത്രി 9.50ന് തിരുവനന്തപുരത്ത് എത്തും.
കുട്ടിയെ തിരികെയെത്തിക്കുന്നതിനായി എത്തിയ സംഘം മടക്കയാത്രയ്ക്കു ട്രെയിന്‍ ടിക്കറ്റ് ലഭിക്കാതെ ബുദ്ധിമുട്ടിയിരുന്നു. ഏകദേശം 30 മണിക്കൂറോളം യാത്ര ചെയ്തു വിശാഖപട്ടണത്ത് എത്തിയ രണ്ടു വനിതാ പൊലീസുകാര്‍ ഉള്‍പ്പെടെയുളള പൊലീസ് സംഘമാണു കുട്ടിയെയും കൊണ്ട് കേരളത്തിലേക്കുള്ള മടക്കയാത്രയ്ക്കു സൗകര്യപ്രദമായ ട്രെയിന്‍ ടിക്കറ്റിനായി ബുദ്ധിമുട്ടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുമായി രണ്ടു പേര് വിമാനത്തില്‍ പോകുന്നതിനെക്കുറിച്ച് ആലോചിച്ചെങ്കിലും യാത്രാച്ചെലവു പ്രശ്നമായി. വിശാഖപട്ടണത്ത് എത്തിയ പൊലീസ് സംഘത്തെ ട്രെയിന്‍ ടിക്കറ്റ് സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തില്‍ മലയാളി സംഘടനാ പ്രവര്‍ത്തകരും സഹായിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]