

മയക്കുമരുന്ന് ഗുണ്ടാ സംഘത്തിന്റെ ബൈക്ക് സിവിൽ ജഡ്ജിയുടെ കാറിൽ തട്ടി; കോട്ടയം നഗരത്തിലെ മയക്കുമരുന്ന് ഗുണ്ടാ സംഘങ്ങളായ രണ്ടുപേർ വെസ്റ്റ് പോലീസിന്റെ പിടിയിൽ; പ്രതികളെ പിടികൂടിയത് നാഗമ്പടത്തെ ബാറിന് സമീപത്ത് നിന്നും
കോട്ടയം: മയക്കുമരുന്ന് ഗുണ്ടാ സംഘത്തിന്റെ ബൈക്ക് സിവിൽ ജഡ്ജിയുടെ കാറിൽ തട്ടിയതിനേ ചൊല്ലി സംഘർഷം. കോട്ടയം നഗരത്തിലെ മയക്കുമരുന്ന് ഗുണ്ടാ സംഘങ്ങളായ രണ്ടുപേരെ വെസ്റ്റ് പോലീസ് പിടികൂടി.
നിരവധി കേസുകളിൽ പ്രതികളായ വാവച്ചൻ, നിധിൻ പ്രകാശ് എന്നിവരെയാണ് വെസ്റ്റ് പൊലീസ് നാഗമ്പടുത്തു നിന്നും പിടികൂടിയത്.
വൈകിട്ട് ഏഴരയുടെ സിഎംഎസ് കോളേജിന് സമീപമുള്ള ഐസിഐസിഐ ബാങ്കിന് മുൻപിലാണ് സംഭവം ഉണ്ടായത്. ജൂനിയർ സിവിൽ ജഡ്ജിന്റെ കാറിൽ പ്രതികളുടെ ബൈക്ക് ഇടിക്കുകയായിരുന്നു. തുടർന്ന് മജിസ്റ്റേറ്റിൽ നേരെ അസഭ്യം വിളിച്ചുകൊണ്ട് പ്രതികൾ എത്തുകയായിരുന്നു. ഇതോടെ മജിസ്ട്രേറ്റ് വെസ്റ്റ് പോലീസിൽ വിവരമറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |

പോലീസ് എത്തിയതോടെ പ്രതികൾ ബൈക്കിൽ കയറി നാഗമ്പടം ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. പിന്തുടർന്ന പോലീസ് നാഗമ്പടത്തുനിന്നും ആണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]