ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു. സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് നടൻ ജോയ് മാത്യു. പവർ ഗ്രൂപ്പിൽ 15 പേരിൽ കൂടുതൽ ഉണ്ട്. ഇവർ കാരണം പലർക്കും തൊഴിൽ നഷ്ടപ്പെടാം. റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നിൽ WCCയുടെ ശക്തമായ ഇടപെടൽ. മൊഴി നൽകിയവർ പരാതിപ്പെടാൻ തയാറാകണമെന്ന് നടൻ ജോയ് മാത്യു 24 നോട് പറഞ്ഞു.
നടിമാർ പരാതിപ്പെട്ടപ്പോൾ അമ്മ പിന്തുണച്ചില്ല എങ്കിലും ഞാൻ വ്യക്തിപരമായി പിന്തുണ നൽകും. ദിലീപുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ എന്നെ പല സിനിമകളിൽ നിന്നും മാറ്റിയിട്ടുണ്ട്. പവർ ഗ്രൂപ്പിന് നേരിട്ട് വിലക്കേർപ്പെടുത്താൻ കഴിയില്ല. എന്നാൽ ഹിഡൻ അജണ്ടയ്ക്ക് വിലക്ക് ഏർപ്പെടുത്താറുണ്ടെന്നും ജോയ് മാത്യു 24 നോട് പറഞ്ഞു.
രാഷ്ട്രീയത്തിലെന്നതുപോലെ സിനിമ മേഖലയിലും പല തട്ടുകളിൽ ഗ്രൂപ്പുകൾ ഉണ്ടാകാം. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഭാഗങ്ങൾ സർക്കാർ ഒഴിവാക്കിയത് തെറ്റാണെന്നും ജോയ് മാത്യു അഭിപ്രായപ്പെട്ടു. ഒളിച്ചു വച്ച വിവരങ്ങൾ എല്ലാം പുറത്തു വരും.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ എല്ലാവരും മോശക്കാരാണെന്ന പ്രതീതിയായിട്ടുണ്ടെന്നും അദ്ദേഹം വിമർശിച്ചു. ഇതിന് എങ്ങനെ പരിഹാരം കാണണമെന്ന് അമ്മ ചർച്ച ചെയ്യും. സിനിമ മേഖലയിലെ സ്ത്രീകൾക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടണം. നാലര വർഷം റിപ്പോർട്ട് പൂഴ്ത്തി വച്ചത് സർക്കാർ ചെയ്ത തെറ്റാണെന്നും ജോയ് മാത്യു പറഞ്ഞു.
Story Highlights : Joy Mathew on Hema Commitie Report
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]