വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിലാണ് ലിന്റു റോണി അമ്മയായത്. ‘നിനക്ക് അമ്മായാവാനൊന്നും കഴിയില്ല’ എന്ന പരിഹാസങ്ങളൊക്കെ കേള്‍ക്കേണ്ടി വന്നിട്ടുണ്ട് താരത്തിന്. നേരിട്ടും അല്ലാതെയും ഇതേക്കുറിച്ച് പറഞ്ഞവരുണ്ട്. അവരോടൊന്നും ഒന്നും പറയാന്‍ പോയിട്ടില്ല. മനസിലെ വിഷമങ്ങളൊന്നും ക്യാമറയ്ക്ക് മുന്നില്‍ കാണിക്കാറുമുണ്ടായിരുന്നില്ല ലിന്റു. നിലവിൽ വ്ളോഗിൽ സജീവമാണ് താരം. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളും ലിന്റു പങ്കിടാറുണ്ട്.
ഇപ്പോഴിതാ തന്റെ യാത്രകളെ കുറിച്ചുള്ള വിശേഷങ്ങളാണ് ലിന്റു ഷെയർ ചെയ്തിരിക്കുന്നത്. ”12 മാസം പൂര്‍ത്തിയാക്കുമ്പോള്‍ ലെവി 12 രാജ്യവും സന്ദര്‍ശിച്ച് കഴിഞ്ഞു. കുഞ്ഞിനെയും വെച്ചുള്ള യാത്ര അത്ര എളുപ്പമല്ല, എന്നാലും ഞങ്ങള്‍ അവനെയും കംഫര്‍ട്ടാക്കി സന്തോഷത്തോടെയാണ് യാത്ര ചെയ്യുന്നതെന്ന് ലിന്റു പറഞ്ഞിരുന്നു. ഡാഡിയും മമ്മിയും ഇടയ്ക്കൊക്കെ ഇവര്‍ക്കൊപ്പമുണ്ടാവാറുണ്ട്. 6 മാസം അവര്‍ നാട്ടിലും 6 മാസം യുകെയിലുമാണ്. മക്കളെയും കൊച്ചുമക്കളെ കാണാതിരിക്കാന്‍ പറ്റുന്നില്ല, അതുപോലെ യാത്രകളും അവര്‍ക്കൊരുപാടിഷ്ടമാണ്’, എന്ന് ലിന്റു പറയുന്നു.
യാത്ര ചെയ്യുമ്പോള്‍ എന്തൊക്കെ ഭക്ഷണമാണ് കരുതുന്നത് എന്ന് എല്ലാവരും ചോദിക്കാറുണ്ട്. വേറൊരാളുടെ വീഡിയോ കാണുമ്പോള്‍ പല കാര്യങ്ങളും ഇംപ്രൂവ് ചെയ്യാന്‍ പറ്റും. ഇങ്ങനെ ചെയ്താല്‍ നന്നായിരിക്കും എന്നൊക്കെ മനസിലാവും. അതുകൊണ്ടാണ് ഞാന്‍ ഈ വീഡിയോ ചെയ്യുന്നതെന്നും ലിന്റു വ്യക്തമാക്കിയിരുന്നു. ‘ചില സമയത്ത് അത്ര നല്ല ഡ്രസൊന്നും ഇടാതെയാണ് അവനെ ഇറക്കുന്നത്. എയര്‍പോര്‍ട്ടില്‍ അവനെ കളിക്കാന്‍ വിടും. നല്ല ചളിയൊക്കെയായി വരും. ഭക്ഷണവും കൊടുത്ത് ഡ്രസും മാറ്റി വരികയാണ് ഞാന്‍ ചെയ്യുന്നത്. ഇത് എനിക്ക് ഉപകാരപ്രദമാണ്’, എന്നും ലിന്റു പറഞ്ഞു.
‘മരക്കാറി’ന് ശേഷം അര്ജുന് വീണ്ടും മലയാളത്തില്‍; ‘വിരുന്ന്’ തിയറ്ററുകളിലേക്ക്
എയര്‍പോര്‍ട്ടില്‍ കുഞ്ഞിനെ കളിക്കാന്‍ വിടുന്നതിനെക്കുറിച്ച് കുറേ കമന്റുകള്‍ വന്നിരുന്നു. വൃത്തിയുള്ളൊരമ്മയും കുഞ്ഞിനെ ഇങ്ങനെ ഇറക്കിവിടില്ലെന്നായിരുന്നു ചിലര്‍ പറഞ്ഞത്. ‘ഒസിഡി ഉള്ളൊരാളാണ് ഞാന്‍. എന്റെ വൃത്തിയെക്കുറിച്ചും ഒസിഡിയെക്കുറിച്ചും എന്റെ വീട്ടുകാര്‍ക്ക് അറിയാം. ലെവിക്കുട്ടനെ പിടിച്ച് വെച്ചാല്‍ അവന് അതിഷ്ടമില്ല. കളിക്കാന്‍ വിട്ട് വൃത്തിയായി കുളിപ്പിച്ചതിന് ശേഷമാണ് ഫ്ളൈറ്റിലേക്ക് കയറ്റുന്നത്. അങ്ങനെ വരുമ്പോള്‍ ഫ്ളൈറ്റില്‍ അവന് കൂളായി ഇരുന്നോളു’ എന്നും ലിന്റു പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]