
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി ഗായിക ഉഷ ഉതുപ്പ്. വിവാദങ്ങൾ ഉണ്ടാക്കാൻ താല്പര്യമില്ലെന്നും റിപ്പോർട്ടിലെ കാര്യങ്ങൾ സത്യമാണെങ്കിൽ സുരക്ഷയെ കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും ഉഷ ഉതുപ്പ് പറഞ്ഞു. ഏതു മേഖലയിൽ ആണെങ്കിലും സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഉഷ ഉതുപ്പ് ട്വന്റിഫോറിനോട് പ്രതികരിച്ചു.
താനും മലയാള സിനിമ കുടുംബത്തിന്റെ ഭാഗമാണെന്ന് ഉഷ ഉതുപ്പ് പറഞ്ഞു. എന്നാൽ ഇത് വരെ അത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. കുടുംബത്തോട് ഒപ്പം നിൽക്കുന്നുവെന്ന് ഉഷ ഉതുപ്പ് പറഞ്ഞു. ഹേമ കമ്മറ്റി റിപ്പോർട്ട് സുരക്ഷ, നീതി, ഭയം എന്നിവയെ സംബന്ധിച്ചാണെന്ന് അവർ പറഞ്ഞു.
Read Also: ഹേമ കമ്മിറ്റി റിപ്പോർട്ട്: ‘മൊഴി നൽകിയവർ പൊലീസിൽ പരാതി നൽകാൻ തയ്യാറാകണം’; വനിതാ കമ്മീഷൻ അധ്യക്ഷ
കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ അതിയായ വിഷമമുണ്ടെന്ന് ഉഷ ഉതുപ്പ് പറഞ്ഞു. ഒരാൾക്കും ഇത്ര ഹീനമായ മരണം ഉണ്ടാകരുത്. തീവ്രദുഃഖം ഉണ്ടാക്കുന്ന സംഭവം. നിയമ സംവിധാനം ശരിയായ രീതിയിൽ പ്രവർത്തിച്ച് നിധിയുറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഉഷ ഉതുപ്പ് പറഞ്ഞു. നീതി എത്രയും വേഗം ഉറപ്പാക്കണം, സുരക്ഷ ഉറപ്പാക്കണം. ഒരാളെമാത്രമല്ല എല്ലാവരെയും ബാധിക്കുന്ന വിഷയം. ലോകത്തെ മുഴുവൻ ഞെട്ടിച്ച സംഭവമാണ് കോൽക്കത്തയിൽ നടന്നതെന്ന് ഉഷ ഉതുപ്പ് പ്രതികരിച്ചു.
Story Highlights : Usha Uthup on Hema Committee report
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]