
സഹോദരി എവിടെയാണെന്ന് തനിക്ക് അറിയില്ലെന്ന് പെൺകുട്ടിയുടെ സഹോദരൻ വാഹിദ് 24 നോട്. സഹോദരി തസ്മിത്ത് തന്നെ ഇതുവരെ വിളിച്ചിട്ടില്ലെന്ന് താൻ എവിടെയാണെന്നും വീട്ടുകാർക്കും സഹോദരിക്കും അറിയില്ലെന്നും വാഹിദ് പറഞ്ഞു. സഹോദരിയുടെ കൈയിൽ ഫോണില്ല. ഏഴ് ദിവസം മുമ്പാണ് അവസാനമായി സംസാരിച്ചത്. താൻ ചെന്നൈയിൽ അല്ല, ബെംഗളൂരുവിലാണ്. അവളെ കാണാതായ ശേഷം വീട്ടുകാരെ വിളിച്ചിരുന്നുവെന്നും ഒരു വിവരം ലഭിച്ചില്ലെന്നാണ് അറിയിച്ചതെന്നും വാഹിദ് പ്രതികരിച്ചു. വീട്ടിൽ മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നും വാഹിദ് കൂട്ടിച്ചേർത്തു.
അതേസമയം കഴക്കൂട്ടത്ത് നിന്നും കാണാതായ 13 കാരിക്കായി കന്യാകുമാരി ബീച്ചിലും പരിസരത്തെ കടകളിലും തമിഴ്നാട് പൊലീസ് പരിശോധന ശക്തമാക്കി. ബസ് സ്റ്റാന്റില്‍ ഉള്‍പ്പടെ പൊലീസിന്റെ പരിശോധന തുടരുന്നു. കുട്ടിയുടെ ഫോട്ടോ ആളുകളെ കാണിച്ചാണ് പരിശോധന.
കന്യാകുമാരി ബീച്ചിന് സമീപത്തുള്ള ഓട്ടോ ഡ്രൈവർമാരാണ് കുട്ടിയെ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് ബെംഗളൂരു-കന്യാകുമാരി ട്രെയിനിലാണ് കുട്ടി കന്യാകുമാരിയിലേക്ക് പോയത്. കുട്ടി കന്യാകുമാരിയിലേക്കുള്ള ട്രെയിനിൽ യാത്ര ചെയ്തുവെന്ന് യാത്രക്കാരി ബവിത അറിയിച്ചിരുന്നു.
തമ്പാനൂരിൽ നിന്നാണ് ട്രെയിനിൽ കയറിയത്. കുട്ടി ട്രെയിനിൽ ഇരുന്ന് കരയുന്നത് കണ്ടാണ് യാത്രക്കാരിയായ ബവിത ഫോട്ടോ എടുത്തത്. ഫോട്ടോ എടുക്കുന്നത് കണ്ടതോടെ കുട്ടി കരച്ചിൽ നിർത്തുകയും ചെയ്തു.
Story Highlights : Brother react his sister missing case Thiruvananthapuram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]