
തിരുവനന്തപുരം: റിപ്പോർട്ടിന്റെ സ്വകാര്യതസൂക്ഷിക്കാൻ കമ്മിറ്റി അംഗങ്ങൾത്തന്നെയാണ് ടൈപ്പ് ചെയ്തത്. സിനിമാരംഗത്തെ പ്രമുഖർ വിശ്വസിച്ചുനൽകുന്ന വിവരം ഒരുകാരണവശാലും ചോർന്നുപോകരുതെന്ന് കമ്മിറ്റിക്ക് നിർബന്ധമുണ്ടായിരുന്നു. രഹസ്യം സൂക്ഷിക്കുമെന്ന് ഉറപ്പുള്ള സ്റ്റെനോഗ്രാഫറെ തേടിയിരുന്നെങ്കിലും അങ്ങനെയൊരാളെ കിട്ടില്ലെന്നുവന്നതോടെ ടൈപ്പിങ് അറിയാത്ത കമ്മിറ്റി അംഗങ്ങൾതന്നെ ആ ജോലി പഠിച്ച് ഏറ്റെടുക്കുകയായിരുന്നു.
കേട്ടുകേൾവികളല്ല, നേരിട്ടുള്ള തെളിവുകൾ മാത്രമാണ് സമിതി പഠനവിധേയമാക്കിയത്. അതിനാൽ തെളിവുശേഖരണമാണ് സമിതിയെ കുഴക്കിയത്. താത്പര്യമുള്ളവർക്ക് കമ്മിറ്റിക്ക് തെളിവുനൽകാമെന്ന് പരസ്യം നൽകിയെങ്കിലും ഒരാൾപോലും പ്രതികരിച്ചില്ല. അതോടെ സിനിമാരംഗത്തുള്ളവരെ നേരിട്ടുകാണാനായിരുന്നു ശ്രമം. പലരെയും ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫലംകണ്ടില്ല. പിന്നീട് നേരിട്ട് നോട്ടീസ് നൽകാൻ തീരുമാനിച്ചു.
കമ്മിറ്റിയുടെ ഓഫീസ് കൊച്ചിയിൽ തുറക്കുംമുൻപ് തിരുവനന്തപുരത്തുതന്നെയായിരുന്നു തെളിവെടുപ്പ്. ജസ്റ്റിസ് ഹേമതന്നെ പലവിവരങ്ങളും ശേഖരിച്ചെങ്കിലും സാക്ഷികളുടെ മൊഴിശേഖരിക്കാൻ അംഗങ്ങളുടെ സാന്നിധ്യം ഉറപ്പാക്കി. രാവിലെ പത്തുമുതൽ രാത്രി ഒൻപതുവരെ സിറ്റിങ് നടത്തിയ ദിവസങ്ങളുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]