
കൊളസ്ട്രോൾ മുതല്‍ ഹൃദയാരോഗ്യം വരെ… നിരവധി ആരോഗ്യ ഗുണങ്ങളുള്ള സുഗന്ധവ്യജ്ഞനമാണ് കറുവപ്പട്ട. കറുവപ്പട്ട ചായയുടെ ചില ഗുണങ്ങള്‍ അറിയാം.
കറുവപ്പട്ട ചായയുടെ ഏഴ് ഗുണങ്ങള്‍ അറിയാം…
ഉപാപചയ പ്രവര്‍ത്തനം (മെറ്റബോളിസം) വര്‍ധിപ്പിക്കുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
ദഹനത്തിന് വളരെ നല്ലതാണ് കറുവപ്പട്ട ചായ. ഗ്യാസ് മൂലമുള്ള വയറുവീര്‍ക്കല്‍, ദഹനക്കേട് എന്നിവ അകറ്റും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിലനിര്‍ത്താൻ സഹായിക്കുന്നു. പ്രമേഹം ഉള്ളവർക്ക് നല്ലതാണ്.
കറുവപ്പട്ടയിലുള്ള ആന്റി ഓക്സിഡന്റുകള്‍ക്ക് ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ശരീരത്തിലെ വീക്കം കുറയ്ക്കുന്നു.
ആന്റി മൈക്രോബിയല്‍ ഗുണങ്ങളുള്ള കറുവപ്പട്ട പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ഇതിലൂടെ അണുബാധക്കെതിരെ പൊരുതാൻ സഹായിക്കും.
തലച്ചോറിന്റെ പ്രവര്‍ത്തനത്തിനെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. ഓര്‍മ്മശക്തി, ഏകാഗ്രത എന്നിവ വര്‍ധിപ്പിക്കും.
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഇവ ഹൃദയാരോഗ്യത്തിന് നല്ലതാണ്.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]