
കോഴിക്കോട്: കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപനെതിരെ കോഴിക്കോട് നഗരത്തിൽ ഫ്ലെക്സ് ബോർഡുകൾ. ‘ചതിയൻ പ്രതാപനെ മലബാറിന് വേണ്ടെന്നാണ് ബോർഡുകളിലുള്ളത്. ‘തൃശൂർ ആർഎസ്എസിന് കൊടുത്ത നയ വഞ്ചകൻ എന്നും ബോർഡിലുണ്ട്. കോൺഗ്രസ് പോരാളികൾ എന്ന പേരിലാണ് ഫ്ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ടിഎൻ പ്രതാപന് കോഴിക്കോട് അടങ്ങുന്ന മലബാറിന്റെ ചുമതല നൽകിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഫ്ലെക്സ് ബോർഡുകൾ ഉയർന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]