
കോട്ടയത്ത് ശക്തമായ കാറ്റും മഴയും: മരം വീണ് വ്യാപക നാശ നഷ്ടം: റെയിൽവേ ട്രാക്കിൽ മരം വീണു :പലയിടത്തും ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കോട്ടയം: ഇന്നു പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും കോട്ടയത്ത് വൻ നാശനഷ്ടം.പള്ളം ബുക്കാന പുതുവലിൽ ഷാജിയുടെ വീട് ഭാഗികമായി തകർന്നു നാട്ടകം ഗവ പോളിടെക്നിക്കിന് സമീപം നിന്ന വലിയ മരവും കടപുഴകി വീണു.
എം സി റോഡിൽ നിന്ന് നാട്ടകം പോർട്ടിലേക്കുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
എംസി റോഡിൽ ഗതാഗത തടസ്സമില്ല. പള്ളം, പുതുപ്പള്ളി , എംജി യൂണിവേഴ്സിറ്റി, കിടങ്ങൂർ ഭാഗങ്ങളിലും മരം വീണു
പുലർച്ചെയുണ്ടായ ശക്തമായ കാറ്റിനെ തുടർന്നാണ് പലയിടത്തും
മരം വീണ് നാശനഷ്ടമുണ്ടായത്
ഫയർ ഫോഴ്സ് എത്തി മരങ്ങൾ മുറിച്ചു മാറ്റാൻ ശ്രമം തുടങ്ങി
കനത്ത കാറ്റിൽ പലയിടത്തും മരങ്ങൾ പാളത്തിലേക്ക് വീണു, കോട്ടയം, ആലപ്പുഴ വഴിയുള്ള തീവണ്ടി ഗതാഗതം തടസപ്പെട്ടു.
തകഴിയിൽ പാളത്തിന് കുറുകെ മരം വീണ് കിടക്കുന്നതിനാൽ 06014 കൊല്ലം – ആലപ്പുഴ മെമു ഹരിപ്പാട് പിടിച്ചിട്ടു. തുമ്പോളിയിലും ട്രാക്കിലേക്ക് മരം വീണ് തീവണ്ടികൾ വൈകുകയാണ്.
കോട്ടയം വഴിയുള്ള പാലരുവി രാവിലെ ഓച്ചിറയിൽ പിടിച്ചിട്ടിരിക്കുകയാണ്. കൊല്ലം പരവൂർ ഭാഗത്തും റെയിൽ വേ മരം വീണ് കിടക്കുന്നതായി വിവരം ഉണ്ട്.
ട്രാക്കിൽ മരം വീണതിനാൽ ആലപ്പുഴ വഴിയും കോട്ടയം വഴിയും എറണാകുളം ഭാഗത്തേക്ക് പോകുന്ന തീവണ്ടികളാണ് നിലവിൽ വൈകുന്നു. എന്നാൽ എറണാകുളം – തിരുവനന്തപുരം,
കോട്ടയം – തിരുവനന്തപുരം, ആലപ്പുഴ – തിരുവനന്തപുരം ഭാഗത്തേക്ക് ട്രെയിനുകൾ കുഴപ്പമില്ലാതെ ഓടുന്നുണ്ട്
Related
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]