
മലയാള സിനിമയിലെ ചൂഷണങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ ജെ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിൽ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ‘ഹേമകമ്മിറ്റി റിപ്പോർട്ട് നാലരവർഷം പുറത്തുവിടാതിരുന്ന ഇടതുപക്ഷ വിപ്ലവ സർക്കാറിന്നഭിവാദ്യങ്ങൾ; റിപ്പോർട്ട് പുറത്തുവിടാൻ വേണ്ടി പോരാടിയവർക്കും അഭിവാദ്യങ്ങൾ’ എന്നായിരുന്നു താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് മലയാള സിനിമാ മേഖലയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്. സിനിമയിലെ പ്രമുഖരായ താരങ്ങള്‍ക്കെതിരെയും സംവിധായകര്‍ക്കെതിരെയും നിര്‍മ്മാതാക്കള്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ടായിരുന്നു.
അതേസമയം സര്‍ക്കാര്‍ എന്തിനാണ് ഇത്രയും കാലം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചതെന്ന് മനസ്സിലാവുന്നില്ലെന്ന് നടന് ഹരീഷ് പേരടി പറഞ്ഞു. സിനിമാ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ വളരെ വ്യക്തമായി എടുത്തു കാട്ടുന്ന റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്.
റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളില്‍ സര്‍ക്കാര്‍ ഇനി എന്ത് നടപടിയെടുക്കും എന്നാണ് പൊതുസമൂഹം ഉറ്റുനോക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നട്ടെല്ലുള്ള കുറച്ചു പെണ്‍കുട്ടികള്‍ ചേര്‍ന്ന് രൂപികരിച്ച WCC എന്ന കൂട്ടായ്മയുടെ വിജയമാണ് ഇപ്പോഴുണ്ടായതെന്ന് ഹരീഷ് പേരടി മാധ്യമങ്ങളോട് പ്രതികരിച്ചു.
Story Highlights : Joy Mathew on Hema Committie Report
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]