

മുഖത്തെ ചുളിവുകൾ മാറാൻ ബെറിപ്പഴങ്ങൾ ; ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
ബെറിപ്പഴങ്ങള്‍ ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മികച്ചതാണ്. വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍, ആൻ്റിഓക്സിഡൻ്റുകള്‍ എന്നിവ ബെറിപ്പഴങ്ങളില്‍ അടങ്ങിയിരിക്കുന്നു.
സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ബെറി, ക്രാൻബെറി എന്നിവയാണ് സാധാരണ സരസഫലങ്ങള്‍. ആൻ്റിഓക്സിഡൻ്റുകളായ വിറ്റാമിൻ സിയും ആന്തോസയാനിനുകളും ബെറിപ്പഴങ്ങളില്‍ അടങ്ങിയിരിക്കുന്നു.
ചുളിവുകള്‍, നേർത്ത വരകള്‍, പാടുകള്‍ എന്നിവ കുറയ്ക്കാനും ചർമ്മത്തെ കൂടുതല്‍ യുവത്വവും തിളക്കവുമുള്ളതാക്കാനും സഹായിക്കുന്നതായി ഫ്രോണ്ടിയേഴ്സ് ഇൻ ഫാർമക്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |

സരസഫലങ്ങളില്‍ ഉയർന്ന അളവില്‍ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി മെലാനിൻ ഉല്പാദനത്തെ തടയുന്നു. ഇത് കറുത്ത പാടുകള്‍ അകറ്റുന്നതിനും ചർമ്മത്തിന് നിറം ലഭിക്കുന്നതിനും സഹായിക്കുന്നതായി വിദഗ്ധർ പറയുന്നു.
റാസ്ബെറി, ബ്ലാക്ക്ബെറി എന്നിവ പോലുള്ള ബെറികളില്‍ ഉയർന്ന ജലാംശവും അവശ്യ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ജലാംശം നല്‍കാനും മോയ്സ്ചറൈസ് ചെയ്യാനും സഹായിക്കുന്നു. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കുന്നതില്‍ ബെറിപ്പഴങ്ങള്‍ ഫലപ്രദമാണ്.
മുഖകാന്തി കൂട്ടാൻ ബെറിപ്പഴങ്ങള്‍ കൊണ്ടുള്ള ഫേസ് പാക്ക് പരീക്ഷിക്കാം.
ഒന്ന്
രണ്ട് സ്ട്രോബെറി പേസ്റ്റും അല്പം തെെരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. 10 മിനുട്ട് നേരം ഈ പാക്ക് ഇട്ടിരിക്കുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖവും കഴുത്തും കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
രണ്ട്
ഒരു പിടി ബ്ലൂബെറി പേസ്റ്റുംഅല്‍പം തെെരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. മുഖത്തെ ചുളിവുകള്‍ മാറാൻ ഈ പാക്ക് സഹായകമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]