
രജനികാന്തിന്റെ 170-ാമത് ചിത്രം തിയേറ്ററുകളിലെത്താൻ അധികം കാത്തിരിക്കേണ്ടിവരില്ല. ചിത്രം ഈ വരുന്ന ഒക്ടോബർ പത്തിന് ദീപാവലിയോടനുബന്ധിച്ച് തിയേറ്ററുകളിലെത്തും. റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
‘ജയ്ഭീം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ടി ജെ ജ്ഞാനവേലാണ് ‘വേട്ടയൻ’ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ലൈക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്. അമിതാഭ് ബച്ചനും ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.
ശർവാനന്ദ്, ജിഷു സെൻഗുപ്ത, അഭിരാമി, റിതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡിൻ കിങ്സ്ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും അഭിനയിച്ചിരിക്കുന്നു.
സൂര്യ നായകനാവുന്ന ശിവ ചിത്രം കങ്കുവയും ഒക്ടോബർ പത്തിന് തന്നെയാണ് ആഗോള റിലീസായി എത്തുക. കങ്കുവയും കേരളത്തിൽ റിലീസിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്. ഇന്ത്യൻ സിനിമയിലെ ഒരു വമ്പൻ ബോക്സ് ഓഫീസ് പോരാട്ടത്തിനാണ് ഒക്ടോബർ 10 സാക്ഷ്യം വഹിക്കുക.
സുബാസ്കരൻ അല്ലിരാജ നിർമ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- എസ് ആർ കതിർ, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ്- ഫിലോമിൻ രാജ്, ആക്ഷൻ- അൻപറിവ്, കലാസംവിധാനം- കെ കതിർ, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- അനു വർദ്ധൻ. ഡിസ്ട്രിബൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്, പിആർഒ – ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]