
സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും നമുക്ക് മുന്നിലെത്തുന്നത് അനേകം അനേകം വീഡിയോകളാണ്. അതിൽ ചിലത് നമ്മെ ചിരിപ്പിക്കുമെങ്കിൽ ചിലത് വേദനിപ്പിക്കുന്നതായിരിക്കും. മറ്റ് ചിലതാവട്ടെ നമ്മെ കൗതുകം കൊള്ളിക്കുന്നതും ആവാം. എന്തായാലും, അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
മൂന്ന് ദിവസം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ 19 ലക്ഷത്തിലധികം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. മാത്രമോ, ഇതിൽ ഒരു തവണയല്ലേ ലൈക്ക് ചെയ്യാൻ പറ്റൂ എന്ന് ചോദിച്ചവർ വരേയും ഉണ്ട്. ഇതെന്താണിപ്പോ അത്ര വലിയ വീഡിയോ എന്നാണോ? സംഗതി ഒരു കുഞ്ഞുവീഡിയോയാണ്. പക്ഷേ, ശരിക്കും അത് ആളുകളെ അമ്പരപ്പിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ.
വീഡിയോയിൽ കാണുന്നത് ഒരു ആണ്‍കുട്ടിയെയാണ്. അവന്റെ പിന്നിൽ ഷർട്ടുകൾ തൂക്കിയിട്ടിരിക്കുന്നത് കാണാം. അവന്റെ കയ്യിൽ ഒരു മൊബൈൽ ഫോണും ഉണ്ട്. ആ മൊബൈൽ ഫോൺ അവൻ തിരിഞ്ഞുപോലും നോക്കാതെ പിന്നിലേക്ക് ഒരൊറ്റയേറാണ്. അത് നേരെ ചെന്ന് വീഴുന്നതോ പിന്നിലെ ഷർട്ടിന്റെ പോക്കറ്റിലും. ഒരു തവണ എറിയുന്നതിന് പകരം ഫോൺ തട്ടിത്തെറിപ്പിക്കുന്നതും കാണാം. അപ്പോഴും അത് കൃത്യമായി ഷർട്ടിന്റെ പോക്കറ്റിൽ തന്നെ ചെന്ന് വീഴുന്നുണ്ട്.
എന്തായാലും, വീഡിയോ കണ്ടവരിൽ പലരും അവരുടെ അമ്പരപ്പ് മറച്ചുവച്ചില്ല. അതുപോലെ, പരിശീലനം എന്തും ചെയ്യാനുള്ള പ്രാപ്തി നൽകും എന്ന് കമന്റ് നൽകിയവരും കുറവല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]