
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടി രഞ്ജിനിക്കു പിന്നാലെ, മൊഴി നൽകിയ കൂടുതൽപ്പേർ പകർപ്പിനായി കോടതിയെയോ സർക്കാരിനെയോ സമീപിക്കുമെന്ന സൂചന ശക്തമാകുന്നു. റിപ്പോർട്ട് പുറത്തുവരുന്നത് അനന്തമായി നീളാൻ ഇതിടയാക്കും. റിപ്പോർട്ട് കോടതിയിലെത്തിയാൽ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കാനുള്ള നിർദേശമുണ്ടാകുമെന്ന നിഗമനമാണ് മറ്റൊന്ന്.
51 പേരാണ് ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയത്. സിനിമാസെറ്റുകളിലെ പലവിധ പീഡനപരാതികളാണ് ഇതിലധികവും. സർക്കാർ പുറത്തുവിടാൻ തീരുമാനിച്ച ഭാഗങ്ങളിൽ ഈ മൊഴികൾ ഉൾപ്പെടുന്നില്ല. പക്ഷേ, പരാതിക്കാർക്ക് മൊഴിപ്പകർപ്പ് കിട്ടിയാൽ അതുപയോഗിച്ച് ഭീഷണിപ്പെടുത്തിയേക്കുമെന്നാണ് ആശങ്ക.
സർക്കാർ ഈ മൊഴികൾ ഉപയോഗപ്പെടുത്തിയേക്കാം എന്നും അവർ ഭയക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പുവരെ റിപ്പോർട്ട് പുറത്തുവിടാൻ സാധ്യതയില്ലെന്നും ആ സമയത്ത് രണ്ടോ മൂന്നോ ആളുകളുടെപേരിൽ കേസ് വന്നേക്കാമെന്നും സിനിമാപ്രവർത്തകർക്കിടയിൽ സംസാരമുണ്ട്. ദിലീപിനെ അറസ്റ്റ് ചെയ്തതിലൂടെയുണ്ടായതുപോലുള്ള പ്രതിച്ഛായയാണ് ലക്ഷ്യമെന്നും പറയപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]