കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതും തെറ്റെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പോസ്റ്റ് നിർമ്മിച്ചവരെയാണ് ആദ്യം കണ്ടെത്തേണ്ടത്. ഇതിന് പോലീസിനെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് എംവി ജയരാജൻ പറഞ്ഞു. ശേഷം പ്രചരിപ്പിച്ചവർക്കെതിരെയും നടപടിയെടുക്കണമെന്ന് എംവി ജയരാജൻ ആവശ്യപ്പെട്ടു.
സിപിഐഎം ബ്രാഞ്ച് സെക്രട്ടറി മനീഷിനെതിരായ പോലീസ് റിപ്പോർട്ടിൽ എം വി ജയരാജൻ പ്രതികരിച്ചില്ല. കാഫിർ സ്ക്രീൻഷോട്ട് പോസ്റ്റ് ഷെയർ ചെയ്ത അമ്പാടി മുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിൻ മയ്യിൽ സ്വദേശി മനീഷ് മനോഹരനാണ്. ജയരാജൻ ജില്ലാ സെക്രട്ടറിയായിരിക്കെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തയാളാണ് മനീഷ്. നിലവിൽ ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് കമ്മിറ്റി അംഗവും പാർട്ടി ബ്രാഞ്ച് സെക്രട്ടറിയുമാണ് മനീഷ്.
Read Also: കാഫിർ സ്ക്രീൻഷോട്ട്: അമ്പാടി മുക്ക് സഖാക്കൾ ഫേസ്ബുക്ക് പേജിന്റെ അഡ്മിൻ പി. ജയരാജന്റെ വിശ്വസ്തൻ
ഇപ്പോൾ സി.പി.ഐ. എം നേതൃത്വത്തിലുള്ള മയ്യിൽ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ് മനീഷ്. മനീഷിന് ലഭിച്ച സ്ക്രീൻഷോട്ട് അമ്പാടി മുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ആരോപണം ഉയർന്ന സാഹചര്യത്തിൽ മനീഷ് ആരോപണം നിഷേധിച്ചിരുന്നു. പക്ഷെ പിന്നീട് ഇയാൾ പ്രതികരിക്കാൻ തയാറായില്ല. കാഫിർ വിവാദത്തിൽ ആരോപണം നേരിടുന്ന രണ്ടാമത്തെ ഡിവൈഎഫ്ഐ നേതാവാണ് മനീഷ്. നേരത്തെ ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷിനെതിരേയും ആരോപണം ഉയർന്നിരുന്നു.
Story Highlights : CPIM Leader MV Jayarajan against Kafir screenshot controversy
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]