
ഡല്‍ഹി: ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ഭാരവാഹികള്‍ക്ക് എതിരായി ഉയര്‍ന്ന ആരോപണങ്ങളില്‍ മേല്‍നോട്ട സമിതിയെ പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രാലയം. ഒളിംപ്യനും ബോക്സിങ് താരവുമായ മേരി കോമിന്റെ നേതൃത്വത്തിലായിരിക്കും സമിതി പ്രവര്‍ത്തിക്കുക. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറാണ് ഈ കാര്യം മാധ്യമങ്ങളെ അറിയിച്ചത്. നേരത്തെ താരങ്ങളുമായി കേന്ദ്ര കായിക മന്ത്രി നടത്തിയ ചര്‍ച്ചയില്‍ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. പ്രസ്തുത സമിതി ഒരു മാസത്തിനകം വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട് സമര്‍പ്പിക്കണം.
ആരോപണങ്ങള്‍ ആരോപിച്ച താരങ്ങളില്‍ നിന്ന് ഈ കമ്മിറ്റി വിശദമായി മൊഴിയെടുക്കും. ഗുസ്തി ഫെഡറേഷന് ഭാരവാഹികളില്‍ നിന്ന് വിശദീകരണങ്ങള്‍ തേടി മൊഴികള്‍ തേടും. ഇവയെല്ലാം വിശകലനം ചെയ്ത ശേഷമായിരിക്കും റിപ്പോര്‍ട്ട് കായിക മന്ത്രാലയത്തിന് കൈമാറുക. കൂടാതെ, ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ മേല്‍നോട്ടവും ഈ സമിതി ഏറ്റെടുക്കും.
The post ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യ വിവാദം; ഗുസ്തി ഫെഡറേഷന്റെ മേല്‍നോട്ടത്തിന് മേരി കോം appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]