
ചെന്നൈ: ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കിടയില്‍ ക്രെയിന്‍ മറിഞ്ഞു വീണ് മൂന്ന് മരണം. പത്ത് പേര്‍ക്ക് പരുക്കേറ്റു. ചെന്നൈയ്ക്കടുത്തുള്ള കീഴ്വീഥി ഗ്രാമത്തിലെ മന്തി അമ്മന്‍ ക്ഷേത്രത്തില്‍ നടന്ന ദ്രൗപതി അമ്മന്‍ ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്. ഗ്രാമവാസികളായ മുത്തു കുമാരൻ , ഭൂപാലൻ, ജ്യോതി ബാബു എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരെ അരക്കോണം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉത്സവത്തിന്റെ ഭാഗമായി വിഗ്രഹങ്ങള്‍ക്ക് ക്രെയിനില്‍ തൂങ്ങി കിടന്ന് മാല ചാര്‍ത്തുന്ന ചടങ്ങിനിടെയായിരുന്നു അപകടം സംഭവിച്ചത്. മൂന്ന് പേര് കയറിയ ക്രെയിന്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞുവീഴുകയായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്.
The post ചെന്നൈയിൽ ക്ഷേത്ര ഉത്സവത്തിനിടെ ക്രെയിൻ തകർന്നുവീണു; മൂന്നു മരണം appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]