
ആഗോളതലത്തിൽ ഏകദേശം 1200 കോടി രൂപയിലധികം നേടി പ്രഭാസിന്റെ കൽക്കി 2898 എഡി എന്ന സിനിമ വൻ ഹിറ്റായിരിക്കുകയാണ്. ഇതിനകം ചിത്രം ബോക്സോഫീസിൽ പല റെക്കോഡുകളും പഴങ്കഥയാക്കി. ഏകദേശം 644.85 കോടി രൂപയാണ് ചിത്രത്തിന്റെ ഇന്ത്യയിൽ നിന്നു മാത്രമുള്ള കളക്ഷൻ.
ജൂൺ 27 ന് റിലീസായ ചിത്രത്തിൽ അമിതാഭ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ദീപിക, ശോഭന തുടങ്ങി ഇന്ത്യൻ സിനിമയിലെ തന്നെ വലിയ താരനിരയാണ് അണിനിരന്നിരിക്കുന്നത്. റിലീസിന് മുൻപേ തന്നെ വലിയ ഹൈപ്പ് ഉണ്ടാക്കിയ ചിത്രം ആദ്യ ദിവസം തന്നെ 114 കോടി രൂപയാണ് കളക്ഷൻ നേടിയത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്താൻ പോവുകയാണ്. ചിത്രത്തിൻറെ ഹിന്ദി സ്ട്രീമിംഗ് നെറ്റ്ഫ്ലിക്സും, ദക്ഷിണേന്ത്യൻ ഭാഷകളിലെ സ്ട്രീമിംഗ് ആമസോൺ പ്രൈം വീഡിയോസുമാണ് നടത്തുക.
ദക്ഷിണേന്ത്യൻ ഭാഷകളിലെ സ്ട്രീമിംഗ് വരുന്ന ആഗസ്റ്റ് 23ന് ആരംഭിക്കുമെന്നാണ് തെലുഗ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ഈ ദിവസം മുതൽ തെലുഗ്, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തുമെന്നാണ് പ്രതീക്ഷ. ഔദ്യോഗിക അറിയിപ്പ് ഉടൻ ഉണ്ടായേക്കും. തീയേറ്ററിൽ നിന്ന് ചിത്രത്തിന് ലഭിച്ച ഗംഭീര സ്വീകരണത്തിന്റെ ഫലമായി ഒടിടി റിലീസ് രണ്ട് മാസത്തേക്ക് നീട്ടി വയ്ക്കുകയായിരുന്നു.
വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വനി ദത്ത്, സ്വപ്ന ദത്ത്, പ്രിയങ്ക ദത്ത് എന്നിവരാണ് ചിത്രം നിർമ്മിച്ചത്. പ്രമുഖ താരങ്ങൾക്ക് പുറമേ ദിഷ പഠാനി, ശാശ്വത ചാറ്റർജി, ബ്രഹ്മാനന്ദം, രാജേന്ദ്ര പ്രസാദ്, പശുപതി, അന്ന ബെൻ, സംവിധായകൻ രാജമൗലി തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരന്നു. ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട അടക്കമുള്ളവർ അതിഥി താരങ്ങളായും എത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]