
റിയാദ്: മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ഗൾഫ് ഏഷ്യ കോൺട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരൻ ആലപ്പുഴ തകഴി സ്വദേശി സുധീപ് കൃഷ്ണൻ (49) ആണ് കുഴഞ്ഞുവീണ് ഹൃദയാഘാതം മൂലം മരിച്ചത്.
ജോലിക്കിടെ കുഴഞ്ഞുവീണ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജുബൈൽ അൽ മന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടി തുടങ്ങിയതായി കമ്പനി അധികൃതർ അറിയിച്ചു. ഭാര്യ: ദേവി.
Read Also – ജോലിക്കിടയിൽ ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവാസി മലയാളി മരിച്ചു
ഉറക്കത്തിൽ ഹൃദയാഘാതം; പ്രവാസി ഇന്ത്യക്കാരൻ മരിച്ചു
റിയാദ്: ഉറങ്ങുന്നതിനിടെ തമിഴ്നാട്ടുകാരൻ മരിച്ചു. ജുബൈലിലെ താമസസ്ഥലത്ത് രാമനാഥപുരം സ്വദേശി എലുവ രാജ ബാലു (54) ആണ് മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണം. ജുബൈലിലെ ഒരു ഫിഷിങ് കമ്പനി തൊഴിലാളിയായിരുന്നു എലുവ.
ഭാര്യ: കർപ്പഗവല്ലി, മക്കൾ: സതീഷ്കുമാർ, സമയസുധ, സമ്പത്ത്കുമാർ, സക്തീശ്വരൻ. ജുബൈൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഔദ്യോഗിക നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]