
ലണ്ടന്‍: ടി20 ലോകകപ്പില്‍ നിന്ന് വിരമിച്ച ശേഷം ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ വിരാട് കോലി ശ്രീലങ്കയ്ക്കെതിരെ പരമ്പരയില്‍ മോശം ഫോമിലായിരുന്നു. ആദ്യ ഏകദിനത്തില്‍ 34 റണ്‍സെടുത്ത് കോലി പുറത്തായിരുന്നു. രണ്ടാം ഏകദിനത്തില്‍ 14 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. മൂന്നാം ഏകദിനത്തില്‍ 20 റണ്‍സെടുത്തും കോലി മടങ്ങി. മൂന്ന് മത്സരങ്ങളില്‍ 58 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. എല്ലാ മത്സരങ്ങളിലും സ്പിന്നര്‍മാര്‍ക്ക് മുന്നിലാണ് കോലി കീഴടങ്ങിയത്.
പരമ്പരയ്ക്ക് ശേഷം ലണ്ടനിലേക്കാണ് കോലി പോയത്. കുടുംബത്തോടൊപ്പമാണ് കോലി ലണ്ടനിലേക്ക് പറന്നത്. ഇപ്പോള്‍ ലണ്ടനില്‍ നിന്നുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ലണ്ടന്‍ തെരുവില്‍ കോലി റോഡ് മുറിച്ചുകടക്കാന്‍ കാത്തുനില്‍ക്കുന്നതാണ് വിഡിയോ. വൈറല്‍ വീഡിയോ കാണാം…
ക്രിക്കറ്റില്‍നിന്ന് വിരമിച്ചതിനുശേഷം കുടുംബത്തോടൊപ്പം താരം ലണ്ടനില്‍ താമസമാക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. ഇതിനിടെയാണ് താരത്തിന്റെ അടിക്കടിയുള്ള ലണ്ടന്‍ യാത്ര. ടി20 ലോകകപ്പ് കഴിഞ്ഞ് സ്വീകരണത്തിനും ശേഷം താരം നേരെ ലണ്ടനിലേക്കാണ് പറന്നത്.
നേരത്തെ കോലിക്കൊപ്പം ലണ്ടനിലെ പള്ളിയില്‍ പ്രാര്‍ഥിക്കുന്ന ചിത്രം അനുഷ്ക ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 15ന് രണ്ടാമത്തെ കുട്ടി അകായ്ക്ക് അനുഷ്ക ശര്‍മ ജന്മം നല്കിയതും ലണ്ടനിലായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]