
കോഴിക്കോട്: സ്കൂൾ വിദ്യാർഥികൾക്ക് റേഡിയോ പരിപാടികൾ തയ്യാറാക്കാനും അവതരിപ്പിക്കാനും അവസരമേകുന്ന കാലിക്കറ്റ് സർവകലാശാലാ റേഡിയോ സിയു വിൻ്റെ ഇൻ്റർവെൽ പദ്ധതിക്ക് തുടക്കമായി. കാമ്പസ് ജി.എൽ.പി. സ്കൂളിൽ റേഡിയോ സി.യുവിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കാമ്പസ് സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച സ്വാതന്ത്ര്യദിന പരിപാടികൾ പ്രക്ഷേപണം ചെയ്തായിരുന്നു തുടക്കം.
റേഡിയോ ഡയറക്ടർ ഡോ. ശ്രീകല മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി റേഡിയോ സി.യുവിലൂടെ ആശംസാസന്ദേശം നൽകി. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടുന്ന കൂട്ടായ്മ രൂപപ്പെടുത്തുകയും വിദ്യാർഥികൾക്ക് ആത്മവിശ്വാസത്തോടെ സംസാരിക്കാനും വേദികളെ ഭയമില്ലാതെ നേരിടാൻ സജ്ജമാക്കുകയുമാണ് ഇൻ്റർവെല്ലിൻ്റെ ലക്ഷ്യം. എൽ.പി. മുതൽ ഹയർ സെക്കന്ററി വരെയുള്ള വിദ്യാർഥികൾക്ക് റേഡിയോ സി.യുവിൽ പരിപാടികൾ അവതരിപ്പിക്കാം. താത്പര്യമുള്ളവർ സ്കൂൾ പ്രിൻസിപ്പൽ / ഹെഡ്മാസ്റ്റർ മുഖേന [email protected] എന്ന ഇ-മെയിലിൽ അപേക്ഷ അയക്കണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]