
ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ യുവാവ് ഭാര്യയുടെ സുഹൃത്തിനെ കൊന്ന് മൃതദേഹം 15 കഷ്ണങ്ങളാക്കി. വെട്ടിനുറുക്കിയ ശരീരഭാഗങ്ങള്‍ ഖോഡ കോളനിയുടെ വിവിധ ഭാഗങ്ങളിൽ വലിച്ചെറിയുകയും ചെയ്തു. സംഭവത്തില്‍ റിക്ഷാ വലിക്കാരനായ മിലാൽ പ്രജാപതി(40)യെ പൊലീസ് അറസ്റ്റ് ചെയ്തു.
രാജസ്ഥാനിലെ കോട്പുത്ലി ടൗൺ സ്വദേശി അക്ഷയ് കുമാർ (24) ആണ് കൊല്ലപ്പെട്ടത്. രണ്ടാം ഭാര്യ പൂനവുമായി അക്ഷയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് പ്രതി മിഹ്ലാൽ പ്രജാപതി (34) കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം 15 കഷ്ണങ്ങളാക്കി മുറിച്ചു. ശരീരഭാഗങ്ങൾ മൂന്ന് ബാഗുകളിലാക്കി ഹിൻഡൻ കനാലിന് സമീപമുള്ള കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നു.ശനിയാഴ്ച വൈകിട്ട് തെരുവ് നായകള്‍ ബാഗുകൾക്ക് സമീപം കൂട്ടംകൂടി നിൽക്കുന്നത് കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.ഗാസിയാബാദ് പൊലീസിൽ നിന്നുള്ള ഒരു സംഘം സ്ഥലത്തെത്തി ബാഗുകള്‍ തുറന്നപ്പോഴാണ് ഛിന്നഭിന്നമായ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെക്കുറിച്ചുള്ള അന്വേഷണമാണ് ഒടുവില്‍ പ്രജാപതിയിലെത്തിയത്.
കൊലപാതകത്തിന് ദിവസങ്ങൾ മുമ്പ് ആയുധങ്ങൾ വീട്ടിൽ ഒളിപ്പിച്ചതായി ചോദ്യം ചെയ്യലിൽ മിഹ്ലാൽ പൊലീസിനോട് പറഞ്ഞു. സുഹൃത്തിനെ വീട്ടിലേക്ക് വിളിക്കാൻ പ്രജാപതി ഭാര്യയോട് ആവശ്യപ്പെട്ടു, വൈകുന്നേരത്തോടെ അക്ഷയ് അവിടെയെത്തി. ഈ സമയം പൊള്ളലേറ്റ മകളുമായി ഭാര്യ ഡൽഹിയിലെ ആശുപത്രിയിൽ പോയി. ഇതിനിടയിൽ പ്രജാപതി കുമാറിന് കുടിക്കാൻ പാനീയങ്ങൾ നൽകി. തുടർന്ന് കോടാലി പോലുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തി ശരീരം കഷ്ണങ്ങളാക്കി-ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ദീക്ഷ ശർമ്മ അറിയിച്ചു.
The post ഭാര്യയുടെ സുഹൃത്തിനെ കൊന്ന് 15 കഷ്ണങ്ങളാക്കി; യുവാവ് അറസ്റ്റില്‍ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]