
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അജ്ഞാതനായ യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ചു. പെണ്‍കുട്ടിയുടെ കയ്യില്‍ കടന്നു പിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും മനോധൈര്യം വീണ്ടെടുത്ത പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 ന് വഞ്ചിയൂരിലായിരുന്നു സംഭവം.
പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. കൈയിലൊരു തട്ടത്തില്‍ ഭസ്മുണ്ടായിരുന്നു. പെണ്‍കുട്ടി വാതില്‍ തുറന്നതും ആക്രമി അകത്തേക്ക് കയറാന്‍ ശ്രമിച്ചു. കുറി തൊടാനെന്ന ഭാവത്തിലാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. ഇതോടെ പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു കുട്ടി നിലവിളിച്ചു.
പ്രതി വീട്ടിലെത്തുമ്ബോള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. ഹോളി ഏഞ്ചല്‍സ് സ്കൂളിന് സമീപമാണ് പെണ്‍കുട്ടിയുടെ വീട്. നേര്‍ച്ച ചോദിച്ചാണ് അക്രമി വീട്ടിലെത്തിയതെന്ന് പരാതിയില്‍ പറയുന്നു.
ഇതോടെ കുട്ടിയുടെ രണ്ടു കയ്യിലും കടന്നു പിടിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. പേടിച്ചെങ്കിലും കുട്ടി പെട്ടെന്ന് ഇയാളെ തള്ളിമാറ്റി വീട്ടില്‍ നിന്ന് ഇറങ്ങി ഓടി. തൊട്ടടുത്ത വീട്ടിലെത്തി കാര്യം പറഞ്ഞു. അപ്പോഴേക്കും അക്രമി ഓടി രക്ഷപ്പെട്ടു. സമീപത്തെ സിസിടിവിയില്‍ അക്രമിയുടെ ചിത്രം ലഭിച്ചിട്ടുണ്ട്. ഇത് ഉള്‍പ്പെടെ കുടുംബം വഞ്ചിയൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
The post പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമം; പരാതി നല്കി വീട്ടുകാര്‍ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]