
സ്വന്തം ലേഖകൻ
കോട്ടയം:ലോട്ടറിയടിച്ച വാർത്തകൾ കേൾക്കുമ്പോൾ പലപ്പോഴും അർഹിച്ചവരെ തന്നെയാണ് ഭാഗ്യം തേടിയെത്തിയതെന്ന് തോന്നാറില്ലേ.
വീടിന്റെ ജപ്തിക്ക് തൊട്ടുമുൻപ് ലോട്ടറി അടിച്ചവരും ജീവിതത്തിന്റെ മുന്നിൽ പകച്ചുനിൽക്കുന്ന സമയത്ത് ലോട്ടറിയിലൂടെ വൻതുക സമ്മാനം നേടി ജീവിതം മാറിമറഞ്ഞവരുമായ ഒരുപാട് ആളുകളുണ്ടാവും.അത്തരം ഒരു വാർത്തയാണ് കോട്ടയത്ത് നിന്നും പുറത്ത് വരുന്നത്.
മാസങ്ങളോളം നീണ്ട ആശുപത്രി ചികിത്സയ്ക്ക് നാട്ടുകാർ പിരിവെടുത്ത കുടുംബത്തിന് ക്രിസ്മസ് പുതുവത്സര ബംബർ ലോട്ടറിയുടെ ഒരു കോടി സമ്മാനം.
വൈക്കം പുത്തൻവീട്ടിൽ കരയിൽ അഖിലേഷിനാണ് (59) ഇക്കുറി ക്രിസ്മസ് – പുതുവത്സര ബംബർ ലോട്ടറി രണ്ടാം സമ്മാനമായ ഒരു കോടി രൂപ കിട്ടിയിരിക്കുന്നത്.
വൈക്കം വടക്കേനട സ്കൂളിന് സമീപം ലോട്ടറി കച്ചവടം നടത്തുന്ന ഇന്ദുവിന്റെ പക്കല്‍ നിന്നാണ് ഇദ്ദേഹം ടിക്കറ്റെടുത്തത്. പ്രതീക്ഷയില്ലാതെ എടുത്ത ടിക്കറ്റിന് ഒടുവില്‍ ക്രിസ്മസ് ബംപറിന്റെ ഒരു കോടി അടിക്കുകയും ചെയ്തു.
2018ല്‍ ആണ് പക്ഷാഘാതം സംഭവിച്ച് അഖിലേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ശേഷം മൂന്ന് മാസത്തോളം നീണ്ട ആശുപത്രി വാസം. ചികിത്സക്ക് എങ്ങനെ പണം കണ്ടെത്തുമെന്നറിയാതെ വിഷമിച്ച അഖിലേഷിനും ഭാര്യ കുമാരിക്കും സഹായ ഹസ്തവുമായി നാട്ടുകാര്‍ എത്തുകയായിരുന്നു.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ഹരികുമാറിന്റെ നേതൃത്വത്തില്‍ ആശുപത്രി അധികൃതരുടെയും നാട്ടുകാരുടെയും സഹായത്തോടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തി, അഖിലേഷിനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചു.
വാടക വീട്ടില്‍ ആണ് അഖിലേഷും കുടുംബവും താമസിക്കുന്നത്. സ്വന്തം വീടെന്ന സ്വപ്നവുമായി ലൈഫ് പദ്ധതിയില്‍ അപേക്ഷിച്ച് കാത്തിരിക്കുന്നതിനിടെയാണ് ഭാഗ്യദേവത അഖിലേഷിനെ തുണച്ചിരിക്കുന്നത്.
The post നാട്ടുകാർ ചികിത്സാപിരിവെടുത്ത കുടുംബത്തിന് ക്രിസ്മസ് ബംബറില്‍ ഒരുകോടി;വൈക്കം സ്വദേശി അഖിലേഷിനാണ് കഷ്ടപ്പാടിനിടയിൽ ഭാഗ്യം കൈവന്നത് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]