

സുഹൃത്താണെന്ന് ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ച് 6 മണിക്കൂർ മരണ വീട്ടിൽ ചിലവഴിച്ചു; കുറവിലങ്ങാട്ടെ മരണ വീട്ടിൽ നടത്തിയത് സിനിമാ സ്റ്റൈൽ മോഷണം: 20000 രൂപയുമായി യുവതി മുങ്ങി
കുറവിലങ്ങാട്: മാസ്ക് ധരിച്ച് മരണ വീട്ടിലെത്തി, ആറു മണിക്കൂറോളം മരണ വീട്ടിൽ ചിലവഴിച്ച ശേഷം 20000 രൂപ കവർന്ന ശേഷം യുവതി രക്ഷപെട്ടു. കുറവിലങ്ങാട് തോട്ടുവയിലെ മരണവീട്ടിൽനിന്ന് 20,000 രൂപ കവർന്ന സംഭവത്തിൽ യുവതിക്കായി കുറവിലങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു.
തോട്ടുവാ ജയ്ഗിരിയിൽ സംസ്കാരചടങ്ങിനായി വീട്ടുകാർ പള്ളിയിലേക്ക് പോയ സമയത്താണ് വീടിനുള്ളിൽ മോഷണം നടന്നത്. സംസ്കാര ചടങ്ങു നടന്ന വീട്ടിൽ രാവിലെ എത്തിയ യുവതി 6 മണിക്കൂറോളം വീട്ടിനുള്ളിലും പരിസരത്തുമായി നിൽക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം.

മാസ്ക് ധരിച്ചു നല്ല രീതിയിൽ വസ്ത്രം ധരിച്ചു വന്ന ഇവർ വീട്ടുകാരെകുറിച്ചു കുട്ടികളോട് അന്വേഷണം നടത്തുകയും സുഹൃത്താണെന്നു പറയുകയും ചെയ്തു. വീടിനുള്ളിലും പുറത്തുമായി നിന്ന യുവതി സംസ്കാര ചടങ്ങുകൾക്കായി ആളുകൾ പള്ളിയിലേക്ക് പോയ സമയത്ത് വീട്ടിനുള്ളിൽ തന്നെ നിൽക്കുകയും ആളുകളുടെ ശ്രദ്ധ മാറിയതോടെ കവർച്ച നടത്തുകയുമായിരുന്നു. വീട്ടുകാർ പള്ളിയിൽനിന്ന് തിരിച്ചെത്തുന്നതിന് മുൻപ് ഒരു ഗോൾഡ് കളർ വാഗണർ കാറിൽ കയറി യുവതി രക്ഷപ്പെടുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |