പ്രതിയെ ഭീഷണിപ്പെടുത്തി 40000 രൂപ കൈക്കൂലി വാങ്ങി: എസ് ഐ യെ അറസ്റ്റ് ചെയ്ത് വിജിലൻസ്
കൽപ്പറ്റ: കൈക്കൂലി വാങ്ങുന്നതിനിടെ സുൽത്താൻ ബത്തേരി എസ്ഐയെ വിജിലൻസ് അറസ്റ്റ് ചെയ്തു. എസ്ഐ സാബു സിഎം നെയാണ് വയനാട് വിജിലൻസ് പിടികൂടിയത്.
40,000 രൂപ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഒരു കേസിലെ പ്രതിയിൽ നിന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാണ് പരാതി. പ്രതി വിജിലൻസിൽ പരാതി നൽകുകയായിരുന്നു.
പരാതിയെ തുടർന്ന് വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് എസ്ഐയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സാബുവിനെ നാളെ കോടതിയിൽ ഹാജരാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group