
മത്സ്യബന്ധനത്തിനിടെ പങ്കയില്‍ വല കുടുങ്ങി; അഴിക്കാന്‍ കടലിലിറങ്ങിയ ഇതര സംസ്ഥാനക്കാരനായ മത്സ്യതൊഴിലാളി പിന്നെ പൊങ്ങിയില്ല, കാണാതായിട്ട് ഇന്നേക്ക് മൂന്ന് ദിവസം കോഴിക്കോട്: മത്സ്യബന്ധനത്തിനിടെ പങ്കയില്‍ കുടുങ്ങിയ വല അഴിക്കാന്‍ കടലിലിറങ്ങിയ ഇതര സംസ്ഥാനക്കാരനായ മത്സ്യതൊഴിലാളിയെ കാണാതായിട്ട് മൂന്ന് ദിവസം. പശ്ചിമ ബംഗാള്‍ സൗത്ത് 24 പര്‍ഗാന ഷിബുപൂര്‍ ജില്ലയിലെ വിജയ് ദാസിന്റെ മകന് കല്ലുദാസി(41)നെ യാണ് കഴിഞ്ഞ ദിവസം കാണാതായത്.
താനൂരിന് പടിഞ്ഞാറ് 32 നോട്ടിക്കല്‍ മൈല്‍ പുറംകടലിലാണ് സംഭവം. കഴിഞ്ഞ ദിവസവും തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ ബേപ്പൂര്‍ തുറമുഖത്ത് നിന്നും പുറംകടലിലേക്ക് പുറപ്പെട്ട മാമന്റകത്ത് ഹനീഫയുടെ ഗെയിന്‍ -2 എന്ന ബോട്ടിലെ തൊഴിലാളിയായിരുന്നു ഇയാള്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാവിലെ മത്സ്യം പിടിക്കുന്നതിനായി കടലില്‍ വല വിരിക്കുന്നതിനിടെ ബോട്ടിന്റെ പങ്കയില്‍ കുടുങ്ങിയ വല അഴിച്ചെടുക്കുന്നതിന് വേണ്ടി കടലിലേക്ക് ചാടിയതായിരുന്നു. പങ്ക ലക്ഷ്യം വെച്ച് മുങ്ങിയ കല്ലുദാസ് പിന്നീട് പൊങ്ങി വന്നില്ല.
കല്ലുദാസ് കടലില്‍ മുങ്ങിയ ഭാഗത്ത് ശക്തമായ അടിയൊഴുക്ക് ഉണ്ടായിരുന്നതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഗെയിന്‍ ബോട്ടിന് സമീപത്തായുണ്ടായിരുന്ന ബോട്ടുകാര് എല്ലാവരും ചേര്‍ന്ന് കടലില്‍ ഏറെനേരം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
തുടര്‍ന്ന് ബോട്ട് ഉടമ ഫിഷറീസ് അധികൃതര്‍, കോസ്റ്റല്‍ പൊലിസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരെ വിവരമറിയിക്കുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ വിവരത്തില്‍ ഇന്നും തിരച്ചില്‍ തുടര്‍ന്നെങ്കിലും കല്ലുദാസിനെ കണ്ടെത്താനായിട്ടില്ല.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]