

ബീച്ച് പരിസരങ്ങൾ കേന്ദ്രീകരിച്ച് ഹാഷിഷ് ഓയില്‍ വില്‍പ്പന; കോമ്പിങ് ഡ്യൂട്ടിയോടനുബന്ധിച്ച് നടന്ന പരിശോധനയിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ, ഇവരിൽനിന്ന് 800 ഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെടുത്തു
തൃശൂര്‍: ചാവക്കാട് ബീച്ച് പരിസരങ്ങളില്‍ 800 ഗ്രാം ഹാഷിഷ് ഓയില്‍ വില്‍പ്പന നടത്താന്‍ എത്തിയ രണ്ടു യുവാക്കളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
ചാവക്കാട് കടപ്പുറം വട്ടേക്കാട് രായംമരക്കാര്‍ വീട്ടില്‍ അബ്ദുല്‍ ലത്തീഫിന്റെ മകന് മുഹ്സിന് (35), വട്ടേക്കാട് അറക്കല്‍ വീട്ടില്‍ സെയ്ത് മുഹമ്മദ് മകന് മുദസിര്‍ (27) എന്നിവരെയാണ് ചാവക്കാട് എസ്എച്ച്ഒ വി വി വിമലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

തൃശൂര്‍ റേഞ്ച് ഡിഐജിയുടെ ഉത്തരവ് പ്രകാരം ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ടി എസ് സിനോജിന്റെ നേതൃത്വത്തില്‍ നടന്ന കോമ്പിങ് ഡ്യൂട്ടിയോടനുബന്ധിച്ച് നടന്ന പരിശോധനയ്ക്കിടെയാണ് മയക്കുമരുന്നുമായി പ്രതികള്‍ പിടിയിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആന്ധ്രപ്രദേശില്‍ നിന്ന് എത്തിക്കുന്ന ഹാഷിഷ് ഓയില്‍ ചാവക്കാട്, എടക്കഴിയൂര്‍ മേഖലകളില്‍ തീരദേശം കേന്ദ്രീകരിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ച് വില്‍പ്പന നടത്തുന്നതാണ് ഇവരുടെ രീതി.
എസ്ഐമാരായ പി എ ബാബുരാജന്, പി എസ് അനില്‍കുമാര്‍, സിപിഒമാരായ ഇ കെ ഹംദ്, സന്ദീപ്, വിനോദ്, പ്രദീപ്, റോബര്‍ട്ട്, സുബീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]