പ്രധാന ഭക്ഷണങ്ങൾക്കൊപ്പം തന്നെ ഇടവേളകളില്‍ കഴിക്കുന്ന ലഘുഭക്ഷണങ്ങളും പലപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതിന് കാരണമാകാറുണ്ട്. എന്നാല്‍ ഹൈല്‍ത്തി സ്നാക്ക്സ് കഴിച്ചു കൊണ്ട്, പഞ്ചസാരയുടെ അളവ് ഉയരാതെ നിലനിര്‍ത്താനുമാകും. ഫൈബര്‍, പ്രോട്ടീന്‍, ഹെല്‍ത്തി ഫാറ്റുകള്‍ എന്നിവ അടങ്ങിയ സ്നാക്കുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്താതെ തന്നെ വിശപ്പടക്കുകയും ഊര്‍ജം തരികയും ചെയ്യുന്നു.
പ്രമേഹം ഉള്ളവര്‍ക്ക് അനുയോജ്യമായ ദീര്‍ഘകാലം കേടാകാതെ സൂക്ഷിക്കാവുന്ന തരത്തിലുള്ള ചില സ്നാക്ക്സ് പരിചയപ്പെടാം.
കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ, ഹൈല്‍ത്തി ഫാറ്റുകള്‍ ഉയര്‍ന്ന തോതിലുള്ള നട്സില്‍ ഫൈബറും പ്രോട്ടീനും ധാരാളമായുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ്, മഗ്നീഷ്യം എന്നിവയും നട്സില്‍ അടങ്ങിയിട്ടുണ്ട്.
പോഷകസമൃദ്ധവും ഫൈബര്‍, പ്രോട്ടീന്‍, ഹെല്‍ത്തി ഫാറ്റുകള്‍ എന്നിവയുടെ കലവറയുമാണ് വിത്തുകള്‍ (സീഡ്സ്). രക്തത്തിലെ പഞ്ചസാരയുടെ ആഗിരണം കുറയ്ക്കാന്‍ ഇവ സഹായിക്കുന്നു.
ഫൈബര്‍, പ്രോട്ടീന്‍ എന്നിവയടങ്ങിയതാണ് വറുത്ത വെള്ളക്കടല (roasted chickpeas). ഇവയിലെ ഫൈബറും പ്രോട്ടീനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിലനിര്‍ത്താന്‍ സഹായിക്കും
മുഴുധാന്യങ്ങളായ മില്ലറ്റ്, കീന്‍വ എന്നിവയിൽ ഫൈബര്‍, ഫൈറ്റോകെമിക്കലുകള്‍, ന്യൂട്രിയന്റ്സ് എന്നിവ കൂടുതാണ്. മുഴുധാന്യങ്ങളടങ്ങിയ കനം കുറഞ്ഞ ബിസ്കറ്റുകള്‍ (ക്രാക്കേഴ്സ്) നല്ലതാണ്.
ട്യൂണ, സാല്‍മണ്‍ മത്സ്യങ്ങളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റ് കുറവും പ്രോട്ടീന്‍ കൂടുതലും ആയതിനാല്‍ ഇവ ഡയബറ്റിസ് ഉള്ളവര്‍ക്ക് യോജിച്ച ഭക്ഷണമാണ്.
ഹെല്‍ത്തി ഫാറ്റുകള്‍, പ്രോട്ടീന്‍ എന്നിവ പീനട്ട് ബട്ടറില്‍ ധാരാളമുണ്ട്. പഞ്ചസാരയും ഹെഡ്രോജിനേറ്റഡ് ഓയിലുകളും അടങ്ങാത്ത പീനട്ട് ബട്ടര്‍ തെരഞ്ഞെടുക്കുക.
കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞതും ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയതുമായ ഒലീവ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താനും ഹൃദയാരോഗ്യത്തിനും നല്ലതാണ്.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]