മലയാള സിനിമയ്ക്ക് സുവർണ കാലഘട്ടം സമ്മാനിച്ച വർഷം ആയിരുന്നു 2024. ജയറാം നായകനായി എത്തിയ ഓസ്ലർ തുടങ്ങി വച്ച വിജയഗാഥ ഒട്ടനവധി വിജയങ്ങളാണ് മലയാളത്തിന് സമ്മാനിച്ചത്. ഒടുവിൽ ആദ്യ ഇരുന്നൂറ് കോടി ക്ലബ് ചിത്രവും മോളിവുഡിന് ലഭിച്ചു. പുതുവർഷം പിറന്ന് നാല് മാസത്തിൽ ആയിരുന്നു ഇവയൊക്കെയും നടന്നത്. പിന്നീടും ഒട്ടനവധി സിനിമകൾ റിലീസ് ചെയ്യുകയും ചെയ്തു. ഇനിയും നിരവധി സിനിമകൾ റിലീസിന് തയ്യാറെടുക്കുന്നുമുണ്ട്. ഇതിൽ മുൻനിര താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങളും ഉണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്.
ഈ അവസരത്തിൽ മമ്മൂട്ടിയുടെ ബസൂക്ക എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. ബസൂക്ക സെപ്റ്റംബർ 12ന് റിലീസ് ചെയ്യുമെന്നാണ് അനൗദ്യോഗിക വിവരം. അതായത് ഓണം റിലീസ് ആയി മമ്മൂട്ടി പടം തിയറ്ററുകളിൽ എത്തും. ഈ ചർച്ചകളോടെ മലയാളത്തിൽ വലിയൊരു ക്ലാഷ് റിലീസ് സംഭവിക്കാൻ ഒരുങ്ങുന്നുവെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്.
മോഹൻലാൽ ചിത്രം ബറോസ് സെപ്റ്റംബർ 12ന് ആണ് റിലീസ് ചെയ്യുക. ഇക്കാര്യം നേരത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചതുമാണ്. അങ്ങനെ എങ്കിൽ മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങൾ ഒരിടവേളയ്ക്ക് ശേഷം ഒരുമിച്ച് തിയറ്ററുകളിൽ എത്തും. അതേസമയം, ടൊവിനോ തോമസിന്റെ ത്രീഡി ചിത്രം അജയന്റെ രണ്ടാം മോഷണവും റിലീസിന് ഒരുങ്ങുന്നുണ്ട്. ഇതും സെപ്റ്റംബർ 12ന് ആണെന്നാണ് അനൗദ്യോഗിക വിവരം. ഒപ്പം വിജയ് ചിത്രം ദ ഗോട്ട്, ദുൽഖർ ചിത്രം ലക്കി ഭാസ്കര്‍ എന്നീ ചിത്രങ്ങൾ സെപ്റ്റംബറിലാണ് റിലീസിന് ഒരുങ്ങുന്നത്.
ഡെയ് എന്നടാ ഇത് ? അന്യനിൽ കൈവയ്ക്കല്ലേ..; ഇന്ത്യൻ 2 റിലീസിന് പിന്നാലെ ഷങ്കറിന് ട്രോൾ പൂരം
ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. ഗെയിം ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഗൗതം വാസുദേവ് മേനോനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസര്‍ ഉടന്‍ റിലീസ് ചെയ്യുമെന്നാണ് വിവരം. മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ സംവിധായകനും ഗൗതം ആണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]