
കോട്ടയം ഡിവൈഎസ്പി കെ ജി അനീഷിനും, ഏറ്റുമാനൂർ എസ്എച്ച്ഒ അന്‍സല്‍ എ.എസിനും പാമ്പാടി എസ്എച്ച്ഒ റിച്ചാര്‍ഡ് വര്ഗീസിനുമടക്കം കോട്ടയം ജില്ലയില്‍ 18 പോലീസ് ഉദ്യോഗസ്ഥർക്ക് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ കോട്ടയം: വിശിഷ്ട
സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് കോട്ടയം ജില്ലയിലെ 18 പോലീസ് ഉദ്യോഗസ്ഥർ അർഹരായി. സംസ്ഥാന പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് അവരുടെ സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിൽ കേരളാ മുഖ്യമന്ത്രി നൽകുന്ന പുരസ്കാരമാണ് പോലീസ് മെഡൽ.
കെ ജി അനീഷ് (കോട്ടയം ഡിവൈഎസ്പി)
അന്‍സല്‍ എ.എസ് (എസ്.എച്ച്.ഓ ഏറ്റുമാനൂര്‍), റിച്ചാര്‍ഡ് വര്‍ഗീസ്(എസ്.എച്ച്.ഓ പാമ്പാടി) മുഹമ്മദ് ഭൂട്ടോ( എസ്.ഐ സ്പെഷ്യൽ ബ്രാഞ്ച്), സാബു വി.റ്റി ( എസ്.ഐ സ്പെഷ്യൽ ബ്രാഞ്ച്), ജോർജ് വി.ജോൺ ( എസ്.ഐ വാകത്താനം ), പ്രദീപ് വി.എൻ ( എ.എസ്.ഐ മണിമല ), ടിജുമോൻ എൻ.തോമസ് ( എ.എസ്.ഐ ഡി.സി.ആർ.ബി കോട്ടയം ), ശ്രീകുമാർ വി.എസ് ( എ.എസ്.ഐ വൈക്കം ഡിവൈഎസ്പി ഓഫീസ്),
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രദീപ് എൻ.ആർ ( എ.എസ്.ഐ നർക്കോട്ടിക് സെൽ കോട്ടയം ), രാജേഷ് കുമാർ എ.കെ ( എ.എസ്.ഐ നർക്കോട്ടിക് സെൽ കോട്ടയം ), ബിനോജ് പി.സി (എസ്.സി.പി.ഓ പാലാ പി.എസ് ), ബൈജു കെ.ആർ (നർക്കോട്ടിക് സെൽ കോട്ടയം), വിഷ്ണു വിജയദാസ് (നർക്കോട്ടിക് സെൽ കോട്ടയം)
രാഗേഷ്.ആർ (നർക്കോട്ടിക് സെൽ കോട്ടയം), അനീഷ് വി.കെ ( സി.പി.ഓ ഏറ്റുമാനൂർ പി.എസ് ), അമ്പിളി വി.ബി ( വനിതാ സെൽ കോട്ടയം ), അനീഷ് എം.പി ( ഡ്രൈവർ എസ്.സി.പി.ഓ നർക്കോട്ടിക് സെൽ കോട്ടയം ) എന്നിവരാണ് മുഖ്യമന്ത്രിയുടെ മെഡലിന് അർഹരായത്. മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ച ജില്ലയിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും ജില്ലാ പോലീസ് മേധാവി കെ.
കാർത്തിക് അഭിനന്ദിച്ചു. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]