
യു.കെ വിസ നിഷേധിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന് സഞ്ജയ് ദത്ത്. സണ്‍ ഓഫ് സര്‍ദാര്‍ 2 എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി യു.കെയിലേക്ക് യാത്ര ചെയ്യാന്‍ തയ്യാറെടുക്കുമ്പോഴാണ് താരത്തിന്റെ വിസ റദ്ദാക്കിയത്. ചിത്രത്തില്‍ സഞ്ജയ് ദത്തിന് പകരം രവി കിഷനാണ് അഭിനയിക്കുന്നത്.
യു.കെ സര്‍ക്കാറിന്റെ നടപടി ശരിയല്ലെന്ന് പറഞ്ഞ സഞ്ജയ് ദത്ത് ഇപ്പോള്‍ നടക്കുന്ന കലാപങ്ങളുടെ പശ്ചാത്തലത്തില്‍ പോകാതിരിക്കുന്നതാണ് ഭേദമെന്നും കൂട്ടിച്ചേര്‍ത്തു.
യു.കെ സര്‍ക്കാറിന്റെ നടപടി ശരിയല്ല. ആദ്യം അവരെനിക്ക് വിസ അനുവദിച്ചിരുന്നു. പണവും നല്കി. എല്ലാ തയ്യാറെടുപ്പുകളും നടത്തി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഒരു മാസത്തിന് ശേഷം എന്റെ വിസ റദ്ദാക്കിയെന്ന് പറഞ്ഞ് അറിയിപ്പ് വന്നു. അവര്‍ ആവശ്യപ്പെട്ട എല്ലാ രേഖകളും ഞാന്‍ നല്‍കിയതാണ്. പ്രശ്നമുണ്ടെങ്കില്‍ അവര്‍ ആദ്യമേ വിസ തരരുതായിരുന്നു.
എല്ലാ രാജ്യങ്ങളുടെയും നിയമങ്ങളും ബഹുമാനിക്കുന്നയാളാണ് ഞാന്‍. അവര്‍ തെറ്റുത്തിരുത്തണമെന്നാണ് ആവശ്യപ്പെടുന്നത്. എനിക്ക് സിനിമ നഷ്ടമായ ദുഖമൊന്നുമില്ല. അല്ല, ഇപ്പോള്‍ ആര്‍ക്കാണ് യു.കെയില്‍ പോകേണ്ടത്. അവിടെ മുഴുവന്‍ വലിയ കലാപം നടക്കുകയല്ലേ. ഈ സാഹചര്യത്തില്‍ യു.കെയിലേക്ക് പോകരുതെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പോലും പറഞ്ഞിട്ടുണ്ട്.
1993 ലെ മുംബൈ സ്സ്ഫോടനക്കേസില് ആറ് വര്‍ഷം സഞ്ജയ് ദത്തിന് ജയില്‍ ശിക്ഷ ലഭിച്ചിട്ടുണ്ട്. തീവ്രവാദ ബന്ധവും ആയുധം കൈവശം വക്കുന്നതിനും കുറ്റം ചുമത്തി ജയില്‍ ശിക്ഷ ലഭിച്ച ഇദ്ദേഹത്തിന് പിന്നീട് ഓഗസ്റ്റ് 20, 2007 ന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഈ കേസിന്റെ പശ്ചാത്തലത്തിലാണ് നടന് വിസ നിഷേധിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]