
കൽപറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഉറ്റവരും സഹോദരങ്ങളും നഷ്ടപ്പെട്ട് ഒറ്റക്കായ മുഹമ്മദ് ഹാനിക്ക് സഹായഹസ്തവുമായി പ്രവാസി മലയാളി. ഹാനിക്ക് 10 ലക്ഷം രൂപ സഹായം നൽകുമെന്നാണ് പ്രവാസി മലയാളിയായ ഡേവിസ് അറിയിച്ചിരിക്കുന്നത്.
ഇരിങ്ങാലക്കുട സ്വദേശി ഡേവിസ് ബെഹറിൻ രാജാവിന്റെ കൊട്ടാരത്തിലെ ഗാർഡൻ മാനേജരാണ്.
അമ്മ അടക്കം എട്ട് ബന്ധുക്കളെയാണ് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മുഹമ്മദ് ഹാനിക്ക് നഷ്ടപ്പെട്ടത്. ഒറ്റ രാത്രിയിൽ അനാഥനായ അനുഭവം ഇന്ന് രാവിലെ ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്തേ കേരളത്തിലാണ് ഹാനി പങ്കുവെച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പുറത്തുവന്നതിനെ തുടർന്നാണ് ഹാനിക്ക് സഹായവുമായി പ്രവാസി മലയാളി എത്തിയത്. ഒരു ഗ്രാമത്തെ അപ്പാടെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കിയ വൻദുരന്തത്തെയാണ് അതിജീവിച്ചതെങ്ങനെയെന്നാണ് ഇന്ന് ഏഷ്യാനെറ്റ് ന്യൂസിലൂടെ പതിനഞ്ചുകാരനായ മുഹമ്മദ് ഹാനി വിശദീകരിച്ചത്. വയനാട്ടിലെ മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ മുഹമ്മദ് ഹാനിക്ക് ഉറ്റവരെയെല്ലാം നഷ്ടമായി.
ഉമ്മയും ഉപ്പയും സഹോദരങ്ങളും ബന്ധുക്കളും എല്ലാവരും ഉരുൾപൊട്ടലിൽ മുഹമ്മദ് ഹാനിയുടെ കൺമുന്നിലൂടെയാണ് ഒലിച്ചുപോയത്. നാല് മണിക്കൂർ ചെളിയിൽ പുതഞ്ഞുകിടന്ന ഹാനി രക്ഷപ്പെട്ടത് അത്ഭുതകരമായിട്ടാണ്.
ഉമ്മുമ്മയെ രക്ഷപ്പെടുത്തിയതും ഹാനിയാണ്. മാതാപിതാക്കളും സഹോദരങ്ങളും അടുത്ത കുടുംബക്കാരും എല്ലാം ഒറ്റരാത്രി കൊണ്ട് ഒലിച്ചു പോയ ദുരന്തദിനത്തെക്കുറിച്ച് കണ്ണുനിറഞ്ഞാണ് ഈ 15കാരന് പറഞ്ഞവസാനിപ്പിച്ചത്. ‘എല്ലാരും പോയീന്നാ തോന്നണേ, ഉമ്മ എന്നെ നോക്കൂലേ?’ ഒറ്റ രാത്രി കൊണ്ട് ഒറ്റയായി ഹാനി, കൂട്ടായി ഉമ്മൂമ്മ മാത്രം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]