

മുടങ്ങിക്കിടക്കുന്ന കെഎസ്എഫ്ഇ ചിട്ടികളിൽ ചേര്‍ത്ത് വായ്പ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ; തട്ടിപ്പുവീരൻ തട്ടിയത് 12 ലക്ഷത്തോളം രൂപ ; കേസിൽ 48കാരൻ അറസ്റ്റിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം∙ കെഎസ്എഫ്ഇ മാനേജര്‍മാരെ സ്വാധീനിച്ച്, വിവിധ ബ്രാഞ്ചുകളില്‍ മുടങ്ങിക്കിടക്കുന്ന ചിട്ടികളില്‍ ചേര്‍ത്ത് ഒരു കോടി രൂപ വരെ വായ്പ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞു തട്ടിപ്പു നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.
തിരുവനന്തപുരം പൂവച്ചല്‍ ഉറിയകോടി സ്നേഹാലയത്തില്‍ അലക്സാണ്ടര്‍ ബാലസിനെ (48) ആണ് ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ സ്വദേശികളായ നാലു പേരില്‍ നിന്നായി 2022 മുതല്‍ പല കാലത്തായി 12 ലക്ഷത്തോളം രൂപ അലക്സാണ്ടര്‍ തട്ടിയെടുത്തെന്നാണ് പരാതി.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ എബിസി കണ്‍സ്ട്രക്ഷന്‍സ് ആന്‍ഡ് ലോണ്‍ കണ്‍സൽറ്റന്‍സി എന്ന പേരില്‍ മുപ്പതോളം ശാഖകള്‍ നടത്തുന്ന പ്രതി കെഎസ്എഫ്ഇ ഉദ്യോഗസഥരുമായി അടുത്ത ബന്ധമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചാണു തട്ടിപ്പ് നടത്തിയിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]