
കണ്ണൂര്‍: പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ടു. കണ്ണൂരില്‍ 11 വര്‍ഷം മുന്‍പ് കളക്ട്രേറ്റ് മാര്‍ച്ചില്‍ അക്രമം നടത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തെന്ന കേസിലാണ് സ്പീക്കര്‍ എ എന്‍ ഷംസീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ തുടങ്ങി വിചാരണ നേരിട്ട 69 പ്രതികളെയും കുറ്റക്കാരല്ല എന്ന് കണ്ട് കോടതി വെറുതെ വിട്ടത്.സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് 2012 മാര്‍ച്ച് 21-ന് എല്‍.ഡി.എഫ്. യുവജനസംഘടനകളുടെ നേതൃത്വത്തില്‍ നടന്ന കളക്ടറേറ്റ് മാര്‍ച്ചിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് കണ്ണൂര്‍ അസി. സെഷന്‍സ് ജഡ്ജി രാജീവന് വാച്ചാല് വിധി പ്രസ്താവിച്ചത്.
അന്ന് ഡി.വൈ.എഫ്.ഐ. നേതാവായിരുന്ന എ.എന്‍. ഷംസീറായിരുന്നു കേസിലെ ഒന്നാം പ്രതി. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്, എ.ഐ.വൈ.എഫ്. നേതാവായിരുന്ന ഇപ്പോഴത്തെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. അജയകുമാര്‍, എ.ഐ.വൈ.എഫ്. നേതാവായിരുന്ന മഹേഷ് കക്കത്ത്, സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ് എന്നിവരടക്കം പ്രതികളായിരുന്നു.
The post പൊതുമുതല്‍ നശിപ്പിച്ചെന്ന കേസ്; സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉള്‍പ്പെടെയുള്ളവരെ വെറുതേവിട്ടു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]