കോട്ടയം നഗരസഭയിലെ മൂന്നുകോടിയുടെ തിരിമറി: അന്വേഷണം നഗരസഭയിലെ ജീവനക്കാരിലേക്കും; അക്കൗണ്ട്സ് സൂപ്രണ്ട്, അക്കൗണ്ടൻ്റ്, ക്ലർക്ക് എന്നിവരെ സസ്പെൻഡ് ചെയ്ത് നഗരസഭാ അധ്യക്ഷ; ഫയലുകൾ ഒപ്പിട്ട വലിയ മീനുകൾ ഇപ്പോഴും നഗരസഭയിൽ
കോട്ടയം: നഗരസഭയിലെ മൂന്നുകോടിയുടെ തിരിമറിയിൽ അന്വേഷണം നഗരസഭയിലെ ജീവനക്കാരിലേക്കും.
നഗരസഭയിലെ മുൻ ജോലിക്കാരൻ ആയിരുന്ന അഖിൽ സി വർഗീസ് ആണ് 3 കോടിയിൽ പരം രൂപ നഗരസഭയിൽ നിന്നും അടിച്ചുമാറ്റിയത്. പെൻഷൻ അക്കൗണ്ടിൽ കൃത്രിമം കാണിച്ചാണ് അഖിൽ പണം അടിച്ചുമാറ്റിയിരുന്നത്.
അക്കൗണ്ട്സ് വിഭാഗത്തിലെ കണക്കുകൾ കൈകാര്യം ചെയ്തിരുന്ന സൂപ്രണ്ട് അടക്കമുള്ളവരെ നഗരസഭാ അധ്യക്ഷ ഇന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. അക്കൗണ്ട്സ് സൂപ്രണ്ട് ശ്യം , അക്കൗണ്ടൻ്റ് സന്തോഷ്, ക്ലർക്ക് ബിന്ദു എന്നിവരെയാണ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്ത് നഗരസഭാ അധ്യക്ഷ ഉത്തരവിറക്കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഫയലുകൾ അവസാനവട്ടം പരിശോധിക്കുകയും ഒപ്പിടുകയും ചെയ്തിട്ടുള്ള പി.എ ടു സെക്രട്ടറി, നഗരസഭാ സെക്രട്ടറി തുടങ്ങിയ വലിയ മീനുകൾ ഇപ്പോഴും നഗരസഭയിൽ സുഖ ജോലിയിലാണ് . തട്ടിപ്പിന് ഉത്തരവാദികളായവർ ഇപ്പോഴും നഗരസഭയിൽ ഉണ്ടെന്നും ഇവർക്കെതിരെ നടപടി ഉണ്ടായിട്ടില്ലെന്നും വീഴ്ച വരുത്തിയ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുത്തില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി പ്രതിപക്ഷം രംഗത്തിറങ്ങുമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ പറഞ്ഞു
എന്നാൽ പി.എ റ്റു സെക്രട്ടറിയോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും മറുപടി ലഭിക്കുന്ന മുറയ്ക്ക് നടപടി ഉണ്ടാകുമെന്നും നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ തേർഡ് ന്യൂസിനോട് പറഞ്ഞു
അതേസമയം ഒരു ക്ലർക്ക് മാത്രം വിചാരിച്ചാല്‍ ഇത്രയും കോടി രൂപയുടെ അഴിമതി നടത്താനാവില്ലെന്ന നിഗമനത്തിലാണ് പൊലീസ്. കൂടുതൽ ജീവനക്കാർ വീഴ്ച വരുത്തിയതായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
പെൻഷൻ തട്ടിപ്പിലെ പ്രതിയായ അഖിൽ സി വർഗീസിന്റെ കൊല്ലത്തെ വീട്ടില്‍ കഴിഞ്ഞദിവസം പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. നിലവില്‍ ഇയാള്‍ ഒളിവിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]