

തകഴിയിലെ നവജാതശിശുവിന്റെ മൃതദേഹത്തിന് 5 ദിവസത്തെ പഴക്കം ; പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയായി ; മൃതദേഹം ജീര്‍ണിച്ച അവസ്ഥയില്‍ ആയതിനാല്‍ കൊലപാതകം ആണോ എന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല
ആലപ്പുഴ : തകഴിയില്‍ നിന്നും ഇന്നലെ കുഴിച്ചിട്ട നിലിയില്‍ കണ്ടെടുത്ത നവജാശിശുവിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് ഫോറന്‍സിക് സംഘം പൊലീസിന് നല്കിയ വിവരം, മൃതദേഹം ജീര്‍ണിച്ച അവസ്ഥയില്‍ ആയതിനാല്‍ കൊലപാതകം ആണോ എന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ജില്ലാ പൊലീസ് മേധാവിയെ ഇക്കാര്യം ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം അറിയിച്ചു. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ കാര്യങ്ങള്‍ വ്യക്തമാകുവെന്ന് അന്വേഷണ സംഘം പറഞ്ഞു.
യുവതിയും ആണ് സുഹൃത്തും പ്രണയത്തില്‍ ആയിരുന്ന വിവരം കുടുംബത്തിന് അറിയാമായിരുന്നു, വിവാഹം നടത്തുന്നതിന് ഇവര്‍ക്ക് എതിര്‍പ്പ് ഉണ്ടായിരുന്നില്ല. എന്നാല്‍ യുവതി ഗര്‍ഭിണിയായ വിവരം കുടുംബത്തില്‍ നിന്നടക്കം മറച്ച് വെക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷംമൃതദേഹം കുടുംബം ഏറ്റുവാങ്ങി. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്പോട്ട് കൊണ്ട് പോകാനാണ് പൊലീസ് ശ്രമിക്കുന്നത്.
ഈ മാസം 7നു പ്രസവിച്ച പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് പ്രതികള്‍ മറവു ചെയ്തത്. പ്രസവത്തോടെ കുഞ്ഞ് മരിച്ചെന്നും മൃതദേഹം മറവുചെയ്യാനായി തന്റെ ആണ്‍സുഹൃത്തിനെ ഏല്‍പ്പിച്ചെന്നുമാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. തുടർന്നു നടത്തിയ അന്വേഷണത്തില്‍ നവജാതശിശുവിന്റെ മൃതദേഹം തകഴിയിലെ കുന്നുമ്മ പാടശേഖരത്തില്‍ നിന്നാണ് കണ്ടെത്തിയത്.
സംഭവത്തില്‍ തകഴി സ്വദേശികളായ വിരുപ്പാല രണ്ടുപറ പുത്തൻ പറമ്ബ് തോമസ് ജോസഫ് (24), സുഹൃത്ത് തകഴി ജോസഫ് ഭവൻ അശോക് ജോസഫ് (30) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
യുവതി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. രാജസ്ഥാനില്‍ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് പെണ്‍കുട്ടിയും തോമസും പ്രണയത്തിലായത്. ഒന്നരവർഷമായി തിരുവനന്തപുരത്ത് ജോലി ചെയ്തു വരുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]