
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന നൃത്ത ശില്പശാലയ്ക്ക് തുടക്കമായി. സംഘടനയുടെ പ്രസിഡന്റ് മോഹൻലാൽ ഉദ്ഘാടനം നിർവഹിച്ചു.
”ഇത് പുതിയൊരു കവാടം തുറക്കുന്നതുപോലെയുള്ള ശ്രമമാണെന്ന് മോഹൻലാൽ പറഞ്ഞു. ഇതിലൂടെ ഒരുപാട് പുതിയ കാര്യങ്ങളിലേക്ക് പോകാൻ അമ്മയ്ക്ക് സാധിക്കുമെന്നാണ് വിശ്വാസം. സിനിമയുടെ പല മേഖലകളിലേക്ക് കടന്നുവരാൻ ഒരുപാട് പേർക്ക് വഴിയൊരുങ്ങും. നൃത്തത്തിലും അഭിനയത്തിലുമുള്ള പ്രതിഭകളെക്കൊണ്ട് പുറമേ നിന്നുള്ളവർക്ക് പരിശീലനത്തിനുള്ള അവസരമൊരുക്കാനാണ് ഉദ്ദേശിക്കുന്നത്” -അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങൾക്കുകൂടി പ്രയോജനപ്പെടുന്ന എന്തെങ്കിലും ചെയ്യണമെന്ന പുതിയ ഭരണസമിതിയുടെ തീരുമാനപ്രകാരം ആദ്യം നടപ്പാക്കുന്ന ആശയമാണ് നൃത്തശില്പശാലയെന്ന് ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു. രണ്ടുദിവസത്തെ ശില്പശാലയ്ക്ക് നടിയും നർത്തകിയുമായ രചന നാരായണൻകുട്ടി നേതൃത്വം നൽകും. തിരഞ്ഞെടുക്കപ്പെട്ട 30 പേരാണ് പങ്കെടുക്കുന്നത്.
‘അമ്മ’ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല, ജോയിന്റ് സെക്രട്ടറി ബാബുരാജ്, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ സുരേഷ് കൃഷ്ണ, വിനു മോഹൻ, ജോമോൾ, സരയൂ മോഹൻ, അനന്യ എന്നിവരും ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]