
റായ്പൂര്‍: ന്യൂസിലന്റിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് വിജയം. ടോസ് നേടിയ ഇന്ത്യ ന്യൂസിലന്റിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി തിളങ്ങിയ മത്സരത്തില്‍ കിവിപ്പട 34.3 ഓവറില്‍ 109 റണ്ണുകളില്‍ ഒതുങ്ങുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെയും ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിന്റെയും മികവിലാണ് വിജയചിറകിലേറിയത്. 20 ഓവറുകളില്‍ വിജയലക്ഷ്യം കണ്ട ഇന്ത്യക്കു വേണ്ടി രോഹിത് ശര്‍മ്മ (51) അര്‍ദ്ധസെഞ്ച്വറി നേടി. എന്നാല്‍, 14 ആം ഓവറില്‍ ഷിപ്ളേയുടെ പന്തില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തുടര്‍ന്ന്, മൂന്നാമതായി ഇറങ്ങിയ വിരാട് കോലിക്ക് ഒപ്പം ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയ ശുഭ്മന്‍ ഗില്‍ (40) മത്സരം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. പതിനെട്ടാം ഓവറില്‍ വിരാട് കോലിയുടെ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ഇന്ത്യ വിജയത്തോണി കയറിയിരുന്നു. ഗില്ലിനു ഇഷാന് കിഷന് നല്കിയ പിന്തുണ കൂടിയായപ്പോള്‍ ഇന്ത്യയുടെ വിജയം അനായാസമായി. രണ്ടാം മത്സരത്തിലെ വിജയത്തോടുകൂടി പരമ്പര ഇന്ത്യ സ്വന്തമാക്കി.
ടോസ് നേടിയ ഇന്ത്യ ന്യൂസിലന്‍ഡിനെ ബാറ്റ് ചെയ്യാനായി അയക്കുകയായിരുന്നു. ഷമി എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ കിവിപ്പടയുടെ കയ്യില്‍ നിന്ന് മത്സരം നഷ്ട്ടപെട്ടു. ആദ്യ ഓവറില്‍ അഞ്ചാമത്തെ പന്തില്‍ ഫിന് അലന് (0) പുറത്താകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ പോലും ചേര്‍ക്കാന്‍ ന്യൂസിലാന്‍ഡിനു കഴിഞ്ഞിരുന്നില്ല. അഞ്ചാമത്തെ ഓവറില്‍ സിറാജിന്റെ പന്ത് ശുഭ്മാന്‍ ഗില്ലിന്റെ കയ്യിലെക്കെത്തിച്ച് നിക്കോളസ് (1) പുറത്താകുമ്പോള്‍ ന്യൂസിലാന്‍ഡ് നേടിയത് 8 റണ്‍സ് മാത്രം. തൊട്ടടുത്ത ഓവറില്‍ മിച്ചലിനെയും (2) ഒന്‍പതാം ഓവറില്‍ കോണ്‍വെയെയും (7) നഷ്ടപ്പെട്ടതോടെ കിവിപ്പടയുടെ മുന്നേറ്റ നിര തകര്‍ന്നടിഞ്ഞു. ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ ടോം ലതമിനെ (1) പത്താം ഓവറില്‍ ശാര്‍ദൂല്‍ താക്കൂര്‍ പുറത്താക്കി.
ന്യൂസിലാന്‍ഡ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചു നില്ക്കാന് സാധിച്ചത് ഗ്ലെന്‍ ഫിലിപ്സിനും ബ്രേസ്വെല്ലിനും മിച്ചല്‍ സാന്ററിനും മാത്രമായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ തര്പ്പന് സെഞ്ച്വറി നേടിയ ബ്രേസ്വെല് 30 പന്തുകളില്‍ നിന്ന് 22 റണ്ണുകള്‍ മാത്രം നേടി ഷമിക്ക് മുന്പില് വീഴുകയായിരുന്നു. മിച്ചല്‍ സാന്റ്നറുമായി ചേര്‍ന്ന് ഗ്ലെന്‍ ഫിലിപ്സ് നടത്തിയ പോരാട്ടമാണ് കൂറ്റന്‍ തകര്‍ച്ചയില്‍ നിന്ന് കിവികളെ അല്‍പ്പമെങ്കിലും രക്ഷപെടുത്തിയത്. എന്നാല്‍ യുവതാരം വാഷിംഗ്ടണ്‍ സുന്ദര്‍ വമ്പനടികള്‍ക്ക് പേരുകേട്ട ഗ്ലെന്‍ ഫിലിപ്സിനെ (36) പുറത്താക്കിയതോടെ ന്യൂസിലന്‍ഡിന്റെ ഇന്നിഗ്സിന് അവസാനമായി. ലോക്കി ഫെര്‍ഗുസനും (1) ബ്ലൈര്‍ ടിക്കണറും (2) യാതൊരുവിധത്തിലുള്ള പ്രതിരോധവും സൃഷ്ട്ടിക്കാതെയാണ് കളം വിട്ടത്. കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങളേതും കൂടാതെയാണ് ഇരുടീമുകളും ഇന്നത്തെ മത്സരത്തിനിറങ്ങിയത്.
The post ന്യൂസിലന്‍ഡിനെതിരെയും ഇന്ത്യയ്ക്ക് പരമ്പര വിജയം appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]