

വൈക്കത്ത് പുതിയതായി തുടങ്ങിയ ബാർ ഹോട്ടലിലെത്തി മദ്യപിച്ചു, പണം നല്‍കാത്തതിന്റെ പേരില്‍ ബാർ അധികൃതരുമായി കലഹം; വിരോധം തീർക്കാൻ പ്രദേശത്തെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി ജീവനക്കാർ; ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയ ജീവനക്കാർക്കെതിരെ അന്വേഷണം വേണമെന്ന് നാട്ടുകാർ
വൈക്കം: മദ്യപിച്ച ശേഷം പണം നല്‍കാത്തതിന്റെ പേരില്‍ ബാർ അധികൃതരുമായി കലഹിച്ച കെ.എസ്.ഇ.ബി ജീവനക്കാർ വിരോധം തീർത്തത് പ്രദേശത്തെ ഫ്യൂസ് ഊരി. കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പതോടെ തലയാഴത്താണ് സംഭവം.
തോട്ടകത്ത് പുതിയതായി തുടങ്ങിയ ബാർ ഹോട്ടലിലെത്തി ഏതാനും കെ.എസ്.ഇ.ബി ജീവനക്കാർ മദ്യപിച്ചു. എന്നാല്‍, ബില്‍ തുക പൂർണമായി നല്കാൻ ഇല്ലാതിരുന്നതിനാല്‍ ബാക്കി പിന്നെ തരാമെന്ന് പറഞ്ഞെങ്കിലും ബാർ അധികൃതർ സമ്മതിച്ചില്ല.
തുടർന്ന് ഇവിടെ നിന്ന് പോയ കെ.എസ്.ഇ.ബി ജീവനക്കാർ പ്രദേശത്തെ ഫ്യൂസ് ഊരി വിരോധം തീർക്കുകയായിരുന്നു. ബാർ ഹോട്ടലിലടക്കം പ്രദേശത്തെ വീടുകളില്‍ 20 മിനിട്ടോളം വൈദ്യുതി മുടങ്ങി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ബാറിലെ തർക്കത്തിന്റെ പേരില്‍ ഒരു പ്രദേശത്തെയാകെ മിനിട്ടുകളോളം ഇരുട്ടിലാക്കിയ ജീവനക്കാർക്കെതിരെ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]