
തിരുവനന്തപുരം: നാടകീയ നീക്കങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് അംഗീകരിച്ച് ഗവര്‍ണര്‍. തിങ്കളാഴ്ച നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. ഇത് സര്‍ക്കാരിനും നേട്ടമാകും. ഇതിനിടയില്‍ നയപ്രഖ്യാപന പ്രസംഗം വേണ്ട എന്ന നിലപാട് സര്‍ക്കാര്‍ എടുത്തിരുന്നു. എന്നാല്‍ ഗവര്‍ണര്‍ കരട് അംഗീകരിച്ചതിലൂടെ ആ നീക്കങ്ങള്‍ക്ക് പ്രസക്തിയില്ലാതെയായി. ഗവര്‍ണറുമായുള്ള പോര് കനത്തതോടുകൂടിയാണ് കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ച നിയമസഭാ സമ്മേളങ്ങള്‍ക്ക് തുടര്‍ച്ചായി ഈ ജനുവരിയില്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കഴിഞ്ഞ ഒരു മാസത്തില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ പോരില്‍ മഞ്ഞുരുകുന്നുണ്ടായിരുന്നു. സജി ചെറിയാന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള തീരുമനത്തിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത് മുതല്‍ പ്രതിസന്ധി അയയുന്നത് വ്യക്തമായിരുന്നു. തുടര്‍ന്ന്, കുറച്ചു കാലത്തേക്ക് പ്രസ്താവനകളുമായി ഇരുപക്ഷവും രംഗത്ത് വന്നിരുന്നില്ല. ഭരണഘടനാപരമായ തന്റെ ബാധ്യത അംഗീകരിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നതില്‍ ഗവര്‍ണര്‍ സന്തുഷനാണെന്ന് കരുതാം. ഇന്നലെയാണ് രാജ്ഭവനിലേക്ക് നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് എത്തുന്നത്.
ഡിസംബറില്‍ അവസാനിച്ച സമ്മേളനത്തില്‍ സര്‍വലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്ന ഭേദഗതി ബില്‍ നിയമസഭ പാസ്സാക്കിയിരുന്നു. ഇതായിരുന്നു പുതുതായി ഉണ്ടായ സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടിയത്. കഴിഞ്ഞ വര്‍ഷവും നയപ്രഖ്യാപന പ്രസംഗത്തിന്റെ പേരില്‍ സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഇടയില്‍ പ്രശ്നങ്ങള്‍ ഉണ്ടായെങ്കിലും അവ പരിഹരിച്ചു മുന്നോട്ട് പോകുകയായിരുന്നു.
The post സര്‍ക്കാര്‍-ഗവര്‍ണര്‍ പോരില്‍ മഞ്ഞുരുകുന്നു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]