
സ്വന്തം ലേഖിക
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍’ ഡോക്യുമെന്റെറിയില്‍ ബിബിസിക്കെതിരെ 302 പ്രമുഖര്‍ ഒപ്പിട്ട് കത്ത്.
റിട്ടയേഡ് ജഡ്ജസും റോ ഉദ്യോഗസ്ഥരും അംബാസിഡര്‍മാരും ഉള്‍പ്പെടെ 302 പ്രമുഖരാണ് ബിബിസിക്കെതിരായ കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. നമ്മുടെ നേതാവിനൊപ്പം, ഇന്ത്യക്കൊപ്പം ഇപ്പോഴല്ലെങ്കില്‍ പിന്നെയില്ല എന്ന തലക്കെട്ടോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്.
ഡോക്യുമെന്ററിയിലൂടെ വിധികര്‍ത്താക്കളെ പോലെയാണ് ബിബിസി പെരുമാറുന്നത്. ഹിന്ദുക്കള്‍ക്കും മുസ്ലിംകള്ക്കും ഇടയില്‍ സ്പര്‍ദ്ധയുണ്ടാക്കുകയാണ് അവര്‍. സ്വതന്ത്ര്യ സമര കാലത്തെ ബ്രിട്ടീഷ് രീതി പോലെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ആശയം രൂപീകരിക്കുകയാണ് അവരെന്നും കത്തില്‍ ആരോപിക്കുന്നു.
തരംതാണ തരത്തില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം, ആരോപണങ്ങള്‍ പ്രകാരം എന്നിങ്ങനെയല്ലാതെ, വസ്തുതകളല്ല ഡോക്യുമെന്ററി പറയുന്നതെന്നും കത്തില്‍ പറയുന്നു.
ഗുജറാത്ത് കലാപത്തെ കുറിച്ച് നീണ്ട കാലത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ സുപ്രീംകോടതി ആരോപണങ്ങളെല്ലാം തള്ളിയതാണ്. തെറ്റായ പ്രചാരണങ്ങളിലൂടെ വീണ്ടും രാഷ്ട്രീയ വിവാദം ഉണ്ടാക്കാനാണ് ഡോക്യുമെന്ററി ശ്രമിച്ചത്.
ഡോക്യുമെന്ററി സാധാരണ വിമര്‍ശനങ്ങല്ല, അത് ആവിഷ്കാര സ്വതന്ത്ര്യവുമല്ല, മറിച്ച് പ്രേരിതമായ കുറ്റപത്രമാണ്. രാജ്യം തെരഞ്ഞെടുത്ത പ്രധാനമന്ത്രിക്കെതിരായ ഇത്തരം നീക്കങ്ങള്‍ക്കെതിരെ എല്ലാവരും പ്രതികരിക്കണമെന്നും എല്ലാവരും പരാതിയില്‍ ഒപ്പുവയ്ക്കണമെന്നും കത്തില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.
The post ‘ഇപ്പോഴില്ലെങ്കില്‍ നമ്മള് ഇന്ത്യക്കൊപ്പമല്ല’; ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍’ ഡോക്യുമെന്റെറിയില്‍ ബിബിസിക്കെതിരെ 302 പ്രമുഖര്‍ ഒപ്പിട്ട കത്ത്; ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ആശയം രൂപീകരിക്കുകയാണെന്ന് ആരോപണം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]