
തിരുവനന്തപുരം: നെടുമങ്ങാടിന് സമീപം ചെന്തുപ്പൂർ ചരുവിളാകത്ത് പേവിഷ ബാധയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അനു ഭവനിൽ ജയ്നി(44) ആണ് മരിച്ചത്. രണ്ടര മാസം മുൻപ് വളർത്തു നായ മകളെ കടിക്കുകയും ജയ്നിയുടെ കൈയ്യിൽ നഖം കൊണ്ട് മുറിവേൽക്കുകയും ചെയ്തിരുന്നു. മകൾക്ക് അന്നു തന്നെ വാക്സിൻ എടുത്തുങ്കിലും നഖം കൊണ്ട് മുറിവേറ്റതിന് ചികിത്സ തേടിയിരുന്നില്ല.
എന്നാൽ, ഒരു മാസത്തിനകം നായ ചത്തു. മൂന്ന് ദിവസം മുമ്പ് ശരീര ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയ്നി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പിറ്റേ ദിവസം അസ്വസ്ഥതകൾ കൂടിയപ്പോൾ ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യ്തു. പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടര്‍ന്നാണ് വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതും രോഗം സ്ഥിരീകരിച്ചതും. എന്നാൽ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജയ്നിയുടെ ജീവൻ രക്ഷിക്കാനായില്ല. അതേസമയം, ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങളെല്ലാം പാലിച്ചായിരുന്നു സംസ്കാരം നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]