
കായംകുളം: പൊതുമേഖലാ ബാങ്കിന്റെ എ.ടി.എം. യന്ത്രത്തിൽ കൃത്രിമം കാണിച്ച് 2.17 ലക്ഷം രൂപ കൊള്ളയടിച്ച കേസിൽ ഹരിയാന സ്വദേശി അറസ്റ്റിൽ.
പാനിപ്പത്ത് ക്യാപ്റ്റൻ നഗർ വില്ലേജിൽ താമസിക്കുന്ന സൊഹൈൽ (30) ആണ് അറസ്റ്റിലായത്.
നഗരത്തിലെ മുത്തൂറ്റ് ബിൽഡിംഗിലെ എ.ടി.എം. കൗണ്ടറിലെ ഓട്ടോമാറ്റിക് ഡെപ്പോസിറ്റ് കം പണം പിൻവലിക്കൽ മെഷീനിൽ (എഡിഡബ്ല്യുഎം) നിന്നാണ് പണം കവർന്നത്.
പണം പിൻവലിക്കുമ്പോളൾ പണംവരുന്ന ഭാഗത്ത് കൃത്രിമം നടത്തിയാണു തട്ടിപ്പ്. കഴിഞ്ഞ സെപ്തംബർ 28 മുതൽ ഒക്ടോബർ ഏഴ് വരെ വിവിധ ബാങ്കുകളുടെ ATM കാർഡുകൾ ഉപയോഗിച്ചായിരുന്നു കവർച്ച.
ഹരിയാനയിൽ പിടിയിലായ ഇയാളുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടിന്റെ എ.ടി.എം. കാർഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ബാങ്കിന്റെ പരാതിയെ തുടർന്ന് വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് ആളെ തിരിച്ചറിഞ്ഞത്.
പുതിയടം ക്ഷേത്രത്തിന് സമീപം ഗ്യാസ് സ്റ്റൗ വിൽക്കുന്ന ഉത്തർപ്രദേശ് സ്വദേശിയുടെ സഹായിയാണ് സൊഹൈൽ. അന്വേഷണത്തിൽ ഇയാൾ സ്ഥലം വിട്ടതായി അറിയാൻ കഴിഞ്ഞു. ടവർ ലൊക്കേഷൻ പരിശോധിച്ച ശേഷം രാജസ്ഥാനിലെ ഗജ്സിംഗ്പൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
പ്രതിയെ കായംകുളത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. 13 എടിഎം കാർഡുകളും പാൻ കാർഡുകളും തിരിച്ചറിയൽ കാർഡുകളും കണ്ടെടുത്തു. തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്.
കായംകുളം ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷാഫി, എസ്.ഐ. വി. ഉദയകുമാര്‍, സി.പി.ഒ. മാരായ എസ്. സുധീഷ്, കെ.ഇ. ഷാജഹാന്, ജി. ദീപക്, ജി. അനീഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്.
The post പൊതുമേഖലാ ബാങ്കിന്റെ എടിഎമ്മില്‍ കൃത്രിമം; 2.17 ലക്ഷം കവര്‍ന്ന ഹരിയാണ സ്വദേശി അറസ്റ്റില്‍<br> appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]