
കൊച്ചി: വായ്പാ കുടിശ്ശിക തീർക്കാനെന്ന പേരിൽ ബാങ്കുകാർ വഞ്ചിച്ചെന്നാരോപിച്ച് വീട്ടമ്മ രംഗത്ത്.
എറണാകുളം ആലുവയിലെ ഇസാഫ് ബാങ്കിന് മുന്നിൽ സമരം തുടരുകയാണ്. എളമക്കര സ്വദേശിനി നിഷയും നാലുവയസ്സുള്ള കുഞ്ഞുമാണ് രാത്രിയിലും ബാങ്കിന് മുന്നിൽ ഉപരോധിക്കുന്നത്.
നേരത്തെ 16 പവൻ സ്വർണം നിഷ ബാങ്കിൽ പണയം വച്ചിരുന്നു. തിരിച്ചെടുക്കാൻ ചെന്നപ്പോൾ ബാങ്കിൽ നിന്ന് 5.45 ലക്ഷത്തിലധികം രൂപ തിരിച്ചടയ്ക്കാന്‍ ബാങ്ക് ആവശ്യപ്പെട്ടു. ഇതനുസരിച്ച് പൈസ അടച്ചെങ്കിലും 50000 രൂപ കൂടെ മുൻപെടുത്ത വായ്പയുടെ കുടിശ്ശിക നൽകാതെ സ്വർണം നൽകില്ലെന്ന് ബാങ്ക് അറിയിച്ചു. തുടർന്ന് നിഷയും മകളും ബാങ്കിന് മുന്നിൽ സമരം തുടങ്ങി.
ഇതേ സമയം നിഷ നൽകിയ പണംതിരികെ നൽകുമെന്നും , സ്വർണ്ണം നൽകില്ലെന്നുമാണ് ബാങ്ക് പ്രതികരിച്ചത്. ചട്ടപ്രകാരമുള്ള നടപടികൾ മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.
The post ബാങ്കുകാര് കബളിപ്പിച്ചെന്നാരോപണം; ബാങ്കിന് മുന്നില്‍ രാത്രി കുഞ്ഞുമായി വീട്ടമ്മയുടെ ഉപരോധം<br> appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]