
തിരുവനന്തപുരം: ബാറുകളിലേയും ഹോട്ടലുകളിലേയും ഗുണ്ടാ ഇടപെടല്‍ തടയാന്‍ തിരുവനന്തപുരം സിറ്റി പൊലീസ്. ഡിജെ പാര്‍ട്ടികള്‍ സ്പോണസര്‍ ചെയ്യന്നവരുടെ വിവരം പൊലീസിനെ അറിയിക്കണം. പരിപാടികള്‍ സംഘടിപ്പിക്കുന്ന സ്ഥലത്തേക്കുള്ള വഴിയിലും പുറത്തേക്കുള്ള വഴിയിലും സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമാക്കി.
മയക്കുമരുന്നോ ആയൂധങ്ങളോ കൊണ്ടുവന്നാല്‍ കര്‍ശനനടപടി സ്വീകരിക്കും. ഹോട്ടലുകളിലേയും ബാറുകളിലേയും മുഴുവന്‍ ജീവനക്കാര്‍ക്കും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി. ഗുണ്ടകളും ചില പൊലീസുകാരും ഇത്തരം കേന്ദ്രങ്ങളില്‍ നിക്ഷേപം നടത്തുന്നവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടപടികള്‍ ശക്തമാക്കി പൊലീസിന്റെ നീക്കം.
The post ഡിജെ പാര്‍ട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി പൊലീസ്; സ്പോണസര്‍ ചെയ്യുന്നവരെ അറിയിക്കണം; സിസിടിവി നിര്‍ബന്ധം<br> appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]