

കോട്ടയം നഗരസഭയിൽ നിന്ന് മൂന്നുകോടി തട്ടിയ കേസ്: ക്ലർക്ക് അഖില്‍ സി വർഗീസിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു
കോട്ടയം: കോട്ടയം നഗരസഭയുടെ പെൻഷൻ അക്കൗണ്ടില്‍നിന്ന് മൂന്നുകോടി രൂപ തട്ടിയ കേസില്‍ ക്ലർക്ക് കൊല്ലം മങ്ങാട് ആൻസി ഭവനില്‍ അഖില്‍ സി വർഗീസിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. തദ്ദേശ വകുപ്പ് കോട്ടയം ജോയിന്റ് ഡയറക്ടറുടേതാണ് ഉത്തരവ്.
സാമ്പത്തിക ക്രമക്കേട് നടന്നതായും അഖില്‍ സി വർഗിസിന് പങ്കുള്ളതായും പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാലാണ് നടപടി. നഗരസഭയിലെ വിരമിച്ച ജീവനക്കാരുടെ പെൻഷൻ അക്കൗണ്ടിലൂടെ അമ്മ പി ശ്യാമളയുടെ പേരിലേക്ക് പലതവണ തുക നിക്ഷേപിച്ച് മൂന്നുകോടി രൂപ തട്ടിയെടുക്കുകയായിരുന്നു.
വാർഷിക ധനകാര്യ സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴാണ് അപാകതകള്‍ കണ്ടെത്തിയത്. കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണ്. അഖില്‍ ഒളിവിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെൻഷണറല്ലാത്ത ശ്യാമളയുടെ പേര് രജിസ്റ്ററില്‍ എഴുതിച്ചേർത്തായിരുന്നു തട്ടിപ്പ്. നിലവില്‍ വൈക്കം നഗരസഭയില്‍ ജോലി ചെയ്യുന്ന അഖില്‍ സി വർഗീസ് കോട്ടയത്ത് പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന സമയത്തായിരുന്നു തിരിമറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]