
ഷാജഹാൻപൂർ: തന്റെ പൂച്ചയെ മോഷ്ടിച്ചെന്ന് സംശയത്തില്‍ അയല്‍വാസിയുടെ പ്രാവുകളെ വിഷം കൊടുത്ത് കൊലപ്പെടുത്തി യുവാവ്. ഉത്തര്‍ പ്രദേശിലെ താന സദർ ബസാറിലാണ് സംഭവം. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആബിദ് എന്ന യുവാവാണ് അയൽവാസിയായ അലി തന്റെ വളർത്തുപൂച്ചയെ മോഷ്ടിച്ചെന്ന സംശയത്തിന്റെ പേരിൽ പ്രതികാര നടപടിയായി അലി വളർത്തിയിരുന്ന 78 പ്രാവുകളിൽ 30 എണ്ണത്തിന്റെ ജീവനെടുത്തത്.
ആബിദിന്റെ വളര്‍ത്തു പൂച്ചയെ അടുത്തിടെ കാണാതായിരുന്നു. പൂച്ചയെ അലി കൊലപ്പെടുത്തിയെന്നാണ് ആബിദ് കരുതിരിയിരുന്നത്. ഇതിന്റെ പ്രതികാരമായാണ് ഇയാള്‍ പ്രാവുകളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പക്ഷി സ്നേഹിയായ അലിയുടെ വീട്ടില്‍ 78 ഓളം പ്രാവുകളുണ്ട്. ഇതില്‍ 30 പ്രാവുകളാണ് വിഷം ഉള്ളില്‍ ചെന്ന് ചത്തത്. സംഭവത്തിൽ ആബിദ് ഉൾപ്പെടെ മൂന്നു പേർക്കെതിരെ ഐപിസി 428 വകുപ്പ് പ്രകാരം കേസ് റജിസ്റ്റർ ചെയ്തതായും പ്രാവുകളുടെ ജഡം പോസ്റ്റ്മോർട്ടത്തിനയച്ചതായും പൊലീസ് അറിയിച്ചു.
The post പൂച്ചയെ മോഷ്ടിച്ചെന്ന് സംശയം; അയൽക്കാരന്റെ 30 പ്രാവുകളെ കൊന്ന് പ്രതികാരം appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]