
തിരുവനന്തപുരം: കളളക്കേസില്‍ കുടുക്കിയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. പൊലീസിനെ ഫോണില്‍ വിളിച്ച് മരണമൊഴി അറിയിച്ച ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. വെങ്ങാനൂര്‍ സ്വദേശി അമല്‍ജിത്ത് (28) ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. ആത്മഹത്യയ്ക്ക് മുമ്പ് ഇയാൾ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് തൊടുപുഴ പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് അറിയിച്ചു.
ചെയ്യാത്ത കുറ്റത്തിന് താന്‍ 49 ദിവസം ജയില്‍ വാസം അനുഭവിച്ചെന്നും പൊലീസ് കാരണം 17 ദിവസം മാനസിക രോഗാശുപത്രിയില്‍ കഴിണ്ടേി വന്നുവെന്നും യുവാവ് പറഞ്ഞു. താന്‍ മരിച്ചാലും കുറ്റം ചെയ്തവര്‍ക്കെതിരെ നിയമ നടപടി എടുക്കണമെന്നും യുവാവ് ആവശ്യപ്പെട്ടിരുന്നു. കൺട്രോൾ റൂമിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തന്റെ ജീവിതം നശിപ്പിച്ച ശേഷം തനിക്ക് എതിരെ കള്ള കേസ് എടുത്ത സർക്കിൾ ഇൻസ്പെക്ടറും പരാതികാരനും സുഖമായി ജീവിക്കുന്നുവെന്നും യുവാവ് ആരോപിച്ചു. അമൽജിത്ത് ഫോണ്‍ വിളിച്ചതിന് പിന്നാലെ പൊലീസ് കൺട്രോൾ റൂമിൽ നിന്ന് സന്ദേശം വിഴിഞ്ഞം പൊലീസിന് കൈമാറിയെങ്കിലും ഇയാളുടെ കൃത്യമായ സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ല. പൊലീസ് സംഘം വെങ്ങാനൂർ മേഖലയിലെത്തി യുവാവിനെ കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിൽ ഇയാള്‍ ആത്മഹത്യ ചെയ്തിരുന്നു.
The post കള്ളക്കേസില്‍ കുടുക്കി ജീവിതം നശിപ്പിച്ചെന്ന് കണ്ട്രോള് റൂമിലേക്ക് വിളിച്ച് പറഞ്ഞ ശേഷം യുവാവ് ജീവനൊടുക്കി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]